തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം ശോഭന

കലാപ്പർണ്ണയിലെ വിദ്യാർത്ഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം ശോഭന, അസാമാന്യ മെയ്‌വഴക്കം കൊണ്ടും, നടന വിസ്മയം കൊണ്ടും ആരാധകർ നെഞ്ചിലേറ്റിയ താരമാണ്‌ ശോഭന. തൊണ്ണൂറുകളിൽ  മലയാളി മനസ്സിൽ ഇടം നേടിയ ഒരുപാട് സിനിമകളിൽ ശോഭന നിറഞ്ഞിരുന്നു. ഇടക്കാലത്ത് ചില അഭിനയജീവിതം മാറ്റിവെക്കുകയും  പിന്നീട് നൃത്തവുമായി മുന്നോട്ടുപോവുകയായിരുന്നു,

ഇടക്കാലത്ത് വെച്ച് തിര, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയും താരം ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ  ശോഭന നടത്തുന്ന ചെന്നൈയിലെ നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾക്കൊപ്പം പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴത്തെ സാമൂഹിക മാധ്യമങ്ങൾ വൈറലാകുന്നത്. “മല്ലൂസ് വാക്കിംഗ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ “എന്ന ക്യാപ്ഷനോടുകൂടി ശോഭന പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇതിനുമുൻപും കലാപ്പർണ്ണയിലെ വിദ്യാർഥികളുമായി ഒരുപാട് വീഡിയോകൾ താരം ചെയ്തിട്ടുണ്ട്, അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു നൃത്ത  കുടുംബത്തിലാണ് ശോഭന ജനിച്ചത്. തിരുവനന്തപുരം തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന  രാഗിണി, പത്മിനി, ലളിതാ എന്നിവരുടെ അനന്തിരവൾ ആണ് ശോഭന. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ നൃത്തം ഒന്നും ആരും മറന്നു കാണില്ല, അഭിനയവും അതോടൊപ്പം നൃത്തവും അതുപോലെ ഭംഗിയാക്കാൻ സാധിക്കുന്ന നടിമാർ കുറവാണ്, എന്നാൽ ശോഭനയുടെ പലചിത്രങ്ങളിലും ശോഭനയുടെ നൃത്തത്തിന്റെ മാസ്മരികത നമ്മുക്ക് കാണാം.