യൂട്യൂബിന്റെ അംഗീകാരമായ ഗോൾഡൻ ബട്ടൺ സ്വന്തമാക്കി ഷിയാസ് സച്ചു എം എസ് ടി

യൂട്യൂബിന്റെ അംഗീകാരമായ ഗോൾഡൻ ബട്ടൺ സ്വന്തമാക്കി ഷിയാസ് സച്ചുഎം എസ് ടി. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ യൂട്യൂബ് ചാനൽ ആണ് ഷിയാസ് സച്ചുഎം എസ് ടി.

ലോക് ഡൗൺ ആയതോടുകൂടി സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലോഗർമാരും, യൂട്യൂബ് ചാനലുകളെല്ലാം പെട്ടെന്നായിരുന്നു സജീവമായത്. നിരവധിപേരാണ് തങ്ങളുടേതായ കഴിവുകൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത് .

ഒരു കൂട്ടം യുവാക്കൾ ചേർന്ന് സമൂഹത്തിൽ ഇന്നു നടക്കുന്ന കാര്യങ്ങളെ നർമ്മ രസത്തിൽ ചാലിച്ചാണ് ജനങ്ങളിലേക്ക് പങ്കുവയ്ക്കുന്നത്. യുവ കൂട്ടായ്മ ഹാസ്യ പരമ്പരകൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്, അതുകൊണ്ടുതന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഈ വീഡിയോകൾ എല്ലാം തന്നെ സ്വീകരിക്കാറ്.

ഒരു കൂട്ടായ്മയുടെ വിജയം എന്നാണ് ആരാധകർ പറയുന്നുത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി ആരാധകരെ യൂട്യൂബ് ചാനൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഗോൾഡൻ പുരസ്കാരവും ഇവർക്ക് കൈവന്നിരിക്കുകയാണ്.

10 ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികതയെ പരിശോധിച്ചാണ് യൂട്യൂബ് അംഗീകാരം നൽകി വരുന്ന അംഗീകാരമാണിത്. അങ്ങനെയൊരു പുരസ്കാരമാണ് ഈ ഇപ്പോൾ ഈ ഒരു കൂട്ടായ്മയെ തേടിയെത്തിയിരിക്കുന്നത്. ഒരു മില്യൻ അധികം കാഴ്ചക്കാരെ ഇപ്പോൾ ഇവർക്ക് സ്വന്തമാക്കാനായി. ഡയമണ്ട് ബട്ടൻ സ്വന്തമാക്കണമെന്ന ആഗ്രഹം ഇവർക്ക് ഉണ്ടെന്ന് അൺ ബോക്സിങ് വീഡിയോയിൽ പറയുകയുണ്ടായി.