അഭിമുഖ സംഭാഷണങ്ങളിൽ തന്നെ അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എന്ന് നടൻ ഷൈൻ ടോം ചാക്കോ

അഭിമുഖ സംഭാഷണങ്ങളിൽ തന്നെ അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എന്ന് നടൻ ഷൈൻ ടോം ചാക്കോ. വേറിട്ട അഭിനയശൈലി കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടനാണ് ഷൈൻ. ഇപ്പോൾ തനിക്കുണ്ടായ ഒരു ദുരനുഭവം ത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
കള്ളു കുടിച്ചിട്ട് ആണോ കഞ്ചാവ് വലിച്ചിട്ട് ആണോ അഭിനയിച്ചത്, തുടങ്ങിയ ചോദ്യങ്ങളാണ് ആളുകൾ ചോദിക്കുന്നതെന്നാണ് ഷൈൻ പറഞ്ഞത്.

ഇതാണ് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത, ഒരുവൻ പട്ടിണി ആണോ എന്ന് അന്വേഷിക്കില്ല കള്ളുകുടിച്ചു എന്നതിലാണ് ശ്രദ്ധ എന്നും ഷൈൻ പറയുന്നു. രണ്ടു പെഗ് അടിക്കുന്നതാണ് മറ്റുള്ളവർ കാണുന്നതെന്നും എന്നാൽ അതിനെ താൻ കാര്യമായി എടുക്കുന്നില്ല എന്നാണ് ഷൈൻ.
ഈയിടെ ഇറങ്ങിയ കുറുപ്പ് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ച വെച്ച് ഒരാളായിരുന്നു ഷൈൻ. ചിത്രത്തിലെ ഭാസ്കരപിള്ള എന്ന റോൾ വളരെ തന്മയത്വത്തോടെ അഭിനയിച്ച വ്യക്തിയായിരുന്നു എന്നാൽ ഈ റോളിനെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഷൈൻ ഹൈ ആണോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങൾ. ഭാസ്കരപിള്ള യിൽ നിന്നും പോരുന്നില്ല, ഇപ്പോഴും രണ്ടെണ്ണം അടിച്ചിട്ടുണ്ട് എന്നൊക്കെ.
കലാകാരൻ അവന്റെ വയറ്റിലേക്ക് ഒന്നും ചെന്നില്ലെങ്കിലും പെർഫോം ചെയ്യും. അവൻ ഒന്നും കഴിക്കണമെന്നും കുടിക്കണമെന്നും ഇല്ല. ഇനിയിപ്പോൾ എന്തെങ്കിലും കഴിച്ചു കുടിച്ചു എന്ന രീതിയിൽ തോന്നൽ ഉണ്ടെങ്കിൽ അത് എന്റെ പെർഫോമൻസ് ആണ്, അതാണ് ആളുകളിൽ എത്തുന്നതെന്നും ഷൈൻ പറയുന്നു. ഇതെല്ലാം പ്രേക്ഷകർ അംഗീകരിക്കുമ്പോൾ കിട്ടുന്ന ഒരു ഹൈ യുണ്ട് അതൊന്നും ഇത്തരക്കാർക്ക് മനസ്സിലായില്ല എന്നാണ് ഷൈൻ പ്രതികരിച്ചത്.

Leave a Comment