“കുറുക്കനിൽ “ഷൈൻ ടോം ചക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഷൈൻ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു.  ഇവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്.  സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവ് മനോജ് റാംസിങ്ങാണ് ആണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

ഫൈസ് സിദ്ദിഖ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അജു വർഗീസ്,  ശ്രീനിവാസൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. ഓഗസ്റ്റിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വർണ്ണചിത്രയുടെ ബാനറിൽ  മഹാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ യുടെ ഇറങ്ങാനുള്ള ചിത്രങ്ങളാണ്  ജിന്ന്, ബീസ്റ്റ്, റോയ്, പട, വെള്ളേപ്പം, അടി, തല്ലുമാല തുടങ്ങിയവയാണ്. ഷൈൻ അഭിനയിച്ച ഭീഷ്മ പർവ്വം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മുകന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലാണ് ഇനി വിനീത് അഭിനയിക്കാൻ പോകുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മികച്ച വിജയം ആയിരുന്നു.