ആണായി പെണ്ണും പെണ്ണായി മാറിയ ആണും ജീവിതത്തിൽ ഒന്നുചേർന്ന് നിമിഷം

ഒരു ട്രെയിൻ യാത്രയിലൂടെ പ്രണയസാഫല്യം കൈവരിച്ച ദമ്പതികളാണ് സൂര്യയും ഇഷാനും, ആണായി പെണ്ണും പെണ്ണായി മാറിയ ആണും ജീവിതത്തിൽ ഒന്നുചേർന്ന് നിമിഷം, ഇപ്പോൾ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇഷാനും ഭാര്യയായ സൂര്യയും.

കടലിന്റെ സൈഡിൽ നിന്ന് ഇരുവരും പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, സൂര്യയെ വാരിപ്പുണർന്നു കൊണ്ടു നിൽക്കുന്ന ഇഷാനെ ചിത്രത്തിൽ കാണാം. സാഗര സൗന്ദര്യം എന്ന ക്യാപ്ഷനോടുകൂടിയാണ് സൂര്യ തന്റെ ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായ് എത്തിയത്. ഇരുവരുടെ ജീവിതത്തിന് നിമിഷങ്ങളും ഫോട്ടോസും എല്ലാം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചരിത്രത്തിൽ ഇതാദ്യമായി നിയമവിധേയമായ ട്രാൻസ്ജെൻഡർ വിവാഹം നടന്നത്, അത് ഇവരുടെ വിവാഹമായിരുന്നു, ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം ആയിരുന്നു ഇവരുടെ വിവാഹം, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ എന്ന പെരുമയും ഇവർക്ക് സ്വന്തം. ഒരുകാലത്ത് സമൂഹത്തിൽനിന്ന് മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗമായിരുന്നു ട്രാൻസ്ജെൻഡേഴ്സ്, എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മറ്റുള്ളവരെ പോലെ ഇവരും എത്തുന്നുണ്ട്. സമൂഹത്തിന്റെ മാറിയ കാഴ്ചപ്പാടും, ഇവരുടെ സംഘടന പ്രവർത്തനമൊക്കെയാണ് ഇതിനെല്ലാം കാരണം.