സിമ്പിൾ മേക്കപ്പ് ലുക്ക് ആരാധകർക്ക് പരിചയപ്പെടുത്തി മലയാളികളുടെ പ്രിയ താരം ഷംന കാസിം

പുറത്തു പോകുമ്പോൾ ഷംന ചെയ്യുന്ന ചെറിയ മേക്കപ്പ് ലുക്ക് വീഡിയോ ആണ് താരം തന്റെ യൂട്യൂബ് ചാനൽ ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

വെറൈറ്റി ലുക്കിൽ ഇതിനുമുൻപും ആരാധകരെ വിസ്മപ്പിച്ച താര സുന്ദരിയാണ് ഷംന. മേക്കപ്പ് ചെയ്യുന്നതിനുമുൻപ് ഫേസ് വാഷ് ചെയ്യുന്നതും, പിന്നീട് നല്ല തണുത്ത വെള്ളത്തിൽ മുഖം താഴ്ത്തി വച്ചതിനു ശേഷം നന്നായി മുഖം തുടച്ചു വൃത്തിയാക്കി അതിനുശേഷമാണ് മേക്കപ്പിടാൻ താരം തുടങ്ങുന്നത്. വൈറ്റമിൻ ഇ അടങ്ങിയ ക്രീമാണ് താരം ആദ്യം ഉപയോഗിക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വൈറ്റമിൻ ഇ ഗുളിക കഴിക്കുന്നതും, വൈറ്റമിൻ ഇ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും മുഖത്തിന് നല്ലതാണ്. പിന്നീട് ഐലാഷ് ഇടുന്നതും, സിമ്പിളായി ലിപ്പ് മേക്കപ്പും, ഐ മേക്കപ്പ് താരം ചെയ്യുന്നുണ്ട്. മുഖത്തിനു കൊടുക്കുന്ന ക്രീം കഴുത്തിലും താരം ഉപയോഗിക്കുന്നു. വളരെ സിമ്പിൾ ലുക്കിൽ താരം അണിഞ്ഞൊരുങ്ങുന്ന വീഡിയോയാണ് ഇത്.
മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താര മലയാള സിനിമയിലേക്ക് എത്തുന്നത്, മോഹൻലാൽ നായകനായ കോളേജ് കുമാരൻ സിനിമയിലും, ദിലീപ് നായകനായ പച്ചക്കുതിര തുടങ്ങിയ സിനിമകളിലും താരം എത്തിയിരുന്നു. മലയാളത്തിൽ ഉപരി തെന്നിന്ത്യൻ സിനിമകളിലാണ് താരം കൂടുതൽ സജീവം. ഈയടുത്ത് ബിജു മേനോൻ നായകനായ ആനക്കള്ളൻ എന്ന സിനിമയിലും, മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ ഒരു വ്യത്യസ്ത ലുക്കിൽ താരം എത്തിയിരുന്നു.