52 വയസ്സിന്റെ നിറവിൽ ശോഭന, ജന്മദിനാശംസകളുമായി ഷെയ്ൻ നിഗം

മലയാളത്തിന്റെ സ്വന്തം ശോഭനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഷെയ്ൻ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ ശോഭന  മാം,  എന്ന കുറിപ്പാണ് ഷെയ്ൻ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലും അന്യഭാഷാ ചിത്രങ്ങളിലും ഒരുപിടി നല്ല സിനിമകൾ നമുക്കു സമ്മാനിച്ച താരമാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരേപോലെ കഴിവ് പ്രകടിപ്പിച്ച കലാപ്രതിഭ.

മലയാളികളുടെ സ്വന്തം ശോഭനയ്ക്ക് ഇന്ന് 52 വയസ്സ് പൂർത്തിയാകുന്നു.  നിരവധി താരങ്ങൾ ആണ് ശോഭനക്ക് ആശംസകൾ നൽകിയിരിക്കുന്നത്.  കുമ്പളങ്ങി നൈറ്റ്സ്,   ഭൂതകാലം, ഇഷ്‌ക്, പറവ, കിസ്മത്ത് തുടങ്ങിയ താരമായി മാറിയ ഷെയ്നും ശോഭനക്ക് ആശംസകൾ നൽകിയിട്ടുണ്ട്.

മോഹൻലാൽ,രജനികാന്ത്, മമ്മൂട്ടി, ജയറാം സുരേഷ് ഗോപി,  എന്നിങ്ങനെ എല്ലാ താരങ്ങൾക്കൊപ്പവും ശോഭന അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, പവിത്രം, മേലേപറമ്പിൽ ആൺവീട്, കമ്മീഷണർ, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, മഴയെത്തും മുൻപേ, അഗ്നിസാക്ഷി,  മകൾക്ക് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ആരും മറന്നുകാണില്ല.അഭിനയത്തിൽ  നിന്നും വിട്ടു മാറി നിന്ന താരം നൃത്ത വിദ്യാലയവുമായി തിരക്കിലാണ്.