ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ലേ, ഷെയ്ൻ നിഗത്തിന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് വിമർശനം

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് ഷെയ്ൻ നിഗം. ഇപ്പോൾ താരം റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹം ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരാരാധകനാണ് സിനിമാ ഭ്രാന്തൻ എന്ന് ഇൻസ്റ്റഗ്രാം പേജിലൂടെയാണ്‌ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

ഷെയിൻ നിഗത്തിന്റെ രണ്ടുപേരുംകൂടി ഭക്ഷണം കഴിക്കുന്നതായി കാണാം. സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ലേ, എന്നൊക്കെ തരത്തിലുള്ള കമന്റുകളും ചിത്രത്തിനു താഴെയായി വരുന്നുണ്ട്.

അന്നയും റസൂലും എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ഷെയ്ൻ എത്തിയത്. പിന്നീട് കിസ്മത്ത്, കെയർ ഓഫ് സൈറ ബാനു, ഇടാ, ഇഷ്ക്, പറവ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സു കീഴ്പ്പെടുത്തി.

മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകരുടെ മനുഷ്യമനസുകളിൽ ഇടംനേടാൻ ഷൈൻ ആയത്. അന്തരിച്ച പ്രിയനടൻ കലാഭവൻ അബിയുടെ മകനാണ് ഷെയിൻ നിഗം.

മലയാളം യുവതാരനിരയിൽ തിളങ്ങിനിൽക്കുന്ന താരം കൂടിയാണ് ഷെയ്ൻ, വെയിൽ, ബർമൂഡ, ഭൂതകാലം തുടങ്ങിയ നിരവധി സിനിമകൾ താരത്തിന്റെതായി റിലീസ് ചെയ്യാൻ ഇരിക്കുന്നുണ്ട്. ജനുവരി 28നാണ് വെയിൽ റിലീസ് ചെയ്യുന്നത്, ശരത് മേനോൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത് ചിത്രത്തിലെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത്താണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ബിറ്റോ ഡേവിസ്, തുടങ്ങിയ നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്  പ്രദീപ്കുമാർ ആണ്.