മമ്മൂട്ടിയോടൊപ്പം സെൽഫിയെടുത്ത് പ്രിയ താരം വീണ നന്ദകുമാർ

മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് വീണ നന്ദകുമാർ. ആസിഫ് അലിയുടെ “കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് വീണ നന്ദ കുമാർ. താരമിപ്പോൾ മമ്മൂട്ടിയുടെ കൂടെ നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകൾ നൽകുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മാസ് ചിത്രമായ ഭീഷ്മപർവ്വത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മാർച്ച്‌ മൂന്നിനാണ് തീയേറ്ററുകളിൽ  ഭീഷ്മ പർവ്വം റിലീസ് ചെയ്തത്. 14 വർഷത്തിനു ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.  സൗബിൻ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ലെന തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മികച്ച പ്രതികരണത്തോടു കൂടി മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

മോഹൻലാൽ ചിത്രമായ മരക്കാറിലും വീണ ചെറിയ വേഷത്തിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ഫോട്ടോ ഷൂട്ടുകൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആണ് വൈറൽ ആകാറുള്ളത്.  മുംബൈയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു.  കോഴിപ്പോര്,ലൗ തുടങ്ങിയ ചിത്രങ്ങളിലും വീണ അഭിനയിച്ചിട്ടുണ്ട്.  ട്വൽത്ത് മാൻ ആണ് വീണയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം.