സീമ ജി നായരുടെ ഇളയ മകന്റെ വിവാഹം ആഘോഷമാക്കി ആരോമലും കൂട്ടുകാരും…

ചിങ്കിഡുവിന്റെ വിവാഹം ഗംഭീരമാക്കി, സീമ ജി നായരുടെ മകനായ ആരോമലും കൂട്ടുകാരും, ചിങ്കിഡുവിന്റെ വിവാഹ വീഡിയോ സീമ ജി നായരുടെ യൂട്യൂബ് ചാനലൂടെ സീമ തന്നെയാണ് പുറത്തുവിട്ടത്, എന്റെ ഇളയ മകന്റെ വിവാഹം എന്ന തലക്കെട്ടോടു കൂടിയാണ് സീമ ജി നായർ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്, എന്നാൽ താരത്തിന് ഇളയ ഒരു മകനുണ്ടോ എന്ന സംശയവും ആരാധകർ പങ്കുവെക്കുന്നുണ്ട് എന്നാൽ ഇതിന് തക്കതായ മറുപടി യും സീമ നൽകുന്നുണ്ട്.

അവൻ ഞങ്ങളുടെ വീട്ടിൽ നിന്ന് വളർന്ന ചെക്കനാണ് ഞങ്ങളോടൊപ്പം നിന്നാണ് പഠിച്ചത്, ശരണ്യ പോലെ തന്നെയാണ് എനിക്ക് അവനും. എന്റെ ഇളയ മകൻ എന്ന് പറഞ്ഞാലും എനിക്ക് സന്തോഷം തന്നെ ഈ തുറന്നു പറച്ചിൽ ലൂടെ ആരാധകർക്കിടയിൽ ഉള്ള സംശയത്തിന് വിരാമമായി.

അരൂരിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആരോമലും സുഹൃത്തുക്കളും ചേർന്നാണ് ചിങ്കിഡുവിന്റെ വിവാഹം ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്. അമ്മയ്ക്ക് ഷൂട്ടിംഗ് ആയതിനാൽ വരാൻ സാധിച്ചില്ല എന്നും സ്നേഹ സ്നേഹ സീമയിലൂടെ ഇന്ന് തന്നെ ഈ വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന് ആരോമൽ പറയുന്നുണ്ട്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രിയതാരമായി മാറിയ നടിയാണ് സീമ. ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം മുൻപന്തിയിൽ തന്നെയാണ്. ഈയടുത്ത് മരണപ്പെട്ട നന്ദു മഹാദേവയും, ശരണ്യയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ മുൻപ് താരം പങ്കുവെച്ചിട്ടുണ്ട്, ഇതെല്ലാം കൊണ്ട് താരത്തെ കൂടുതൽ ഇഷ്ടപ്പെടാൻ ആരാധകർക്കായി. സീരിയലുകളിൽ മികച്ച അഭിനയത്തോടെ ജനമനസ്സുകളെ കീഴടക്കുകയാണ് സീമ.