നമ്മൾ ഉദ്ദേശിച്ച ആളല്ല ബേസിൽ.. പലരും അറിയാതെ പോയ ചില രഹസ്യങ്ങൾ

മൂന്നു സിനിമകൾ മാത്രമാണ്  സംവിധാന മികവിലൂടെ ബേസിൽ ജോസഫ് പുറത്തിറക്കിയെങ്കിലും, എല്ലാം വൻ ഹിറ്റുകളായിരുന്നു, ഈ മൂന്നു ചിത്രത്തിലും  ബേസിൽ ജോസഫിന്റെ ബ്രില്ല്യൻസ് നമുക്ക് കാണാം. ചില സന്ദർഭങ്ങൾ  വച്ചുനോക്കുമ്പോൾ ചിത്രത്തിലെ പല സ്ഥലങ്ങളും സന്ദർഭങ്ങളും അന്യോന്യം ബന്ധപ്പെട്ടതായി കാണാം. ആദ്യചിത്രമായ കുഞ്ഞി രാമായണത്തിനുള്ളിൽ നടക്കുന്ന കുറച്ചു കാര്യങ്ങൾ ഗോദ യുമായി ബന്ധിക്കുക യാണെങ്കിൽ പ്രകടമായ ചില ബന്ധങ്ങൾ നമുക്ക് കാണാനാവും. കുഞ്ഞിരാമായണം നടക്കുന്നത് ദേശം എന്ന സ്ഥലത്ത് വെച്ചാണ്, അടുത്ത ചിത്രമായ ഗോദ നടക്കുന്നത് കണ്ണാടിക്കൽ എന്ന സ്ഥലത്താണ് രണ്ടു സിനിമയിലും രണ്ട് ടീമിനെ കാണിക്കുന്നുണ്ട് ദേശത്തെ ടീമിന്റെ പേര് ഡെയിഞ്ചറസ് ബോയ്സ് എന്നും, ഗോദയിലെ ടീമിന്റെ പേര് യൂത്ത് ബോയ്സ് എന്നുമാണ്.

ഇതിൽ മഞ്ഞപ്ര എന്ന സ്ഥലം കാണിക്കുന്നതും വളരെ കണക്ഷൻ ഉള്ളതാണ്. കട്ട്‌ പീസ് കുട്ടൻ നാടുവിട്ടുപോയി വന്നതിനുശേഷം ഇരിക്കുന്ന ഒരു ഹോട്ടലിനു മുന്നിൽ ഒരു ബോർഡ് ഉണ്ട് അതിൽ മഞ്ഞപ്ര എന്ന ബോർഡ് എഴുതിയിട്ടുണ്ട്, ഇതേ മഞ്ഞപ്ര എന്ന ബോർഡ് ആണ് ഗോദയിലെ നായിക വന്നിറങ്ങുന്ന സീനിലും കാണിക്കുന്നത്. കുഞ്ഞി രാമായണത്തിൽ കാണുന്ന കുറുക്കൻമൂല എന്ന സ്ഥലം തന്നെയാണ് മിന്നൽ മുരളിയിലെ കഥ നടക്കുന്ന പ്രധാന സ്ഥലം. ഈ സ്ഥലത്തിന്റെ പരിധിയിൽ വരുന്ന മൂന്നു സ്ഥലങ്ങൾ ആയിരിക്കാം ഈ മൂന്ന് ചിത്രങ്ങളിലായി ഉപയോഗിച്ചിട്ടുള്ള കണ്ണാടിക്കൽ, ദേശം, കുറുക്കൻമൂല എന്ന് നമുക്ക് അഭിമാനിക്കാം.  മിന്നൽ മുരളിയിൽ അച്ഛൻ സെന്റ് ജോൺസ് പുണ്യാളനെ വേഷത്തിൽ വരുന്നതും സെന്റ് ജോൺസ് പുണ്യാളൻ ആണ് നാട് രക്ഷിക്കുന്ന രീതിയിൽ കഥയിലെ ചില സന്ദർഭങ്ങൾ ഉള്ളത്, ഇത് കുറച്ചു കൂടി ഡീറ്റെയിൽ ആയി പറയുകയാണെങ്കിൽ പുണ്യാളന്റെ സ്റ്റാച്യു സിനിമയിൽ കാണിക്കുന്നുണ്ട്. (secret about the director basil joseph)

Leave a Comment