സത്യൻ അന്തിക്കാടിന്റെ” മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരാ ജാസ്മിൻ

സത്യൻ അന്തിക്കാടിന്റെ” മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരാ ജാസ്മിൻ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്രയും നാൾ  പേരിടാതിരുന്ന ചിത്രത്തിന്  കുറച്ചു മുമ്പാണ് “മകൾ” എന്ന പേര് നൽകിയ വിവരം സത്യൻ അന്തിക്കാട് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷൂട്ടിങ് പൂർത്തിയായ സന്തോഷത്തിൽ   കാരവനിൽ നിന്ന് കൊണ്ട് തന്റെ അസിസ്റ്റന്റിനൊപ്പം സിനിമയിലെ വേഷമായ സാരിയിൽ ഒരു ഫാസ്റ്റ് നമ്പറിന് ഡാൻസ് കളിക്കുന്ന മീര ജാസ്മിന്റെ വീഡിയോയാണ് പ്രേഷകർ ഏറ്റെടുത്തിരിക്കുന്നത്.
വർഷങ്ങൾക്കിപ്പുറവും മീരയുടെ എനർജിയിൽ മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.  ജയറാമിനെയും മീരാജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ഇഖ്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ച പ്രിയ നായികയാണ് മീര ജാസ്മിൻ. കസ്തൂരി മാൻ, സ്വപ്നക്കൂട്, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം കൂടെയാണ് മീര ജാസ്മിൻ. കുറച്ച് സിനിമകൾ  മാത്രമേ അഭിനയിച്ചുവെങ്കിലും എല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രം മലയാളികൾ ആരും മറന്നു കാണില്ല. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് പിന്മാറിയെങ്കിലും സത്യൻ അന്തിക്കാടിന്റെ  ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ ഇപ്പോൾ.