സാരിയിൽ അതീവ സുന്ദരിയായി അപർണ്ണ ബാലമുരളി

സാരിയിൽ അതീവ സുന്ദരിയായി അപർണ ബാലമുരളി.  ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അപർണ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആണ്.

ഇപ്പോൾ ക്രീം കളർ സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. യാമി ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉർവശി സെതിയുടെ പിചിക ബ്രാൻഡിന്റെ ഡിസൈനുള്ള സാരിയാണ് അപർണ ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്, അഷ്‌ന ആഷാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

നിരവധി താരങ്ങളും ചിത്രത്തിന് കമന്റുകൾ നൽകുന്നുണ്ട്. മൃദുലാ മുരളി, നിഖില വിമൽ, നമിത പ്രമോദ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ കമന്റ് നൽകിയിട്ടുണ്ട്. ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് എന്നാണ് എസ്തർ അനിൽ ചിത്രത്തിന് കമന്റ് നൽകുന്നത് .

മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അപർണ ബാലമുരളി. പിന്നീട് നിരവധി നല്ല വേഷങ്ങൾ ചെയ്തെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെ ആരും മറക്കില്ല.ഒ

രു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗഥ, സൺഡേ ഹോളിഡേ, കാമുകി, അള്ള് രാമേന്ദ്രൻ, സർവോപരി പാലാക്കാരൻ,  തുടങ്ങിയ ഒരുപാട് മലയാള ചിത്രങ്ങൾ അപർണ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നടിപ്പിൻ നായകൻ സൂര്യ നായകനായ സുരറൈ പോട്ര എന്ന ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രമായി ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ  താരത്തിനായി.