ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ.? എന്തിനു? ” “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശരണ്യ മോഹൻ. താരസംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന മീറ്റിംഗിൽ താരം എത്തിയിരുന്നു. അവിടെ വെച്ച് താരം എടുത്ത ചിത്രങ്ങളും പങ്കു വെച്ചിരുന്നു ആ ചിത്രങ്ങൾക്കടിയിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

ഭർത്താവായ അരവിന്ദിനോട് തന്റെ ചിത്രങ്ങൾ എടുക്കുമ്പോൾ ഞാൻ ചോദിച്ചിരുന്നു, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ എന്ന് അപ്പോൾ അദ്ദേഹം ചോദിച്ചിരുന്നു എന്തിനാണെന്ന് ഇങ്ങനെ നിന്നില്ലെങ്കിൽ ൽ നാളെ എല്ലാവരും പറയും ഞാൻ പ്രെഗ്നന്റ് ആണെന്ന് അതുകൊണ്ടാണ്. എന്നാൽ അതിനെതിരെ ശക്തമായ എതിർപ്പാണ് അരവിന്ദ് പ്രകടിപ്പിച്ചത്. പ്രസവ ശേഷം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നായ ഡിയസ്റ്റാസിസ് റെക്ടി എന്ന അവസ്ഥ പോകാൻ സമയം എടുക്കും മെന്നും. ഇതിനെ കുറിച്ച് ഒരു ലിങ്ക് പ്രധാനമാണ് ശരണ്യയോട് അരവിന്ദ് പറയുന്നത്.

തെന്നിന്ത്യൻ സിനിമകളിലൂടെയും മലയാള സിനിമകളിലൂടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നു പിന്മാറിയെങ്കിലും സോഷ്യൽ മീഡിയിൽ വൈറൽ ആണ് താരം മകളുമൊന്നിച്ചു ചെയ്യുന്ന വീഡിയോകളും റീലുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റുമാണ്.

ശരണ്യ നൽകിയ കുറിപ്പിന്റെ പൂർണ രൂപം ഇതാ..

Me : ” ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ “
Him :” എന്തിനു? “
Me : “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു “
Him: ” അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് “
Me : “അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. “
Him : ” അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു “
Me : “ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?”
Him: ” ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..”