ചുവപ്പ് ഗൗണിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം സനുഷ.

ചുവപ്പ് ഗൗണിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം സനുഷ. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിനെ കീഴടക്കിയ താരമാണ് സനുഷ.സ്റ്റാർ മാജിക്കിലെ ക്രിസ്തുമസ് തീം പരിപാടിയിലാണ്. താരം എത്തിയത്, ചുവപ്പു ഗൗണിൽ പരിപാടിയിലെത്തിയ താരം ഇതിനോടകം തന്നെ ആരാധകരുടെ മനസ്സ് കീഴടക്കി . സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുൻപും നിരവധി പോസ്റ്റുകളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയിട്ടുണ്ട്. സനുഷക്ക് നേരിട്ട ബോഡി ഷെയ്മിങ് നെക്കുറിച്ച് സനുഷ പറഞ്ഞ വാക്കുകൾ ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ദിലീപിന്റെ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയിലേക്ക് താരം ഉയർന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിലും സനുഷ എത്തിയിരുന്നു. മരതകം എന്ന സിനിമയിലാണ് സനുഷ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ടിവി സീരിയലുകളിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് പിന്നീട് മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതോടെ പ്രേക്ഷകശ്രദ്ധ നേടി, ബാലതാരത്തിനുള്ള അവാർഡ് കാഴ്ച സൗമ്യം എന്നീ ചിത്രങ്ങളിലൂടെ താരത്തിന് ലഭിച്ചു. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ താരത്തിന് പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. സനുഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്