ഷാജോണുമായി നവരസങ്ങൾ പങ്കിട്ട് സനുഷ സന്തോഷ്‌

സനുഷയുടെ പുതിയ നവരസങ്ങൾ കണ്ടുഞെട്ടി ഷാജോൺ

പുതിയ നവരസങ്ങൾ കണ്ടുപിടിച്ച് മലയാളികളുടെ പ്രിയ താരം സനുഷ സന്തോഷ്‌. ബാലതാരമായി മലയാള സിനിമയിൽ എത്തി പുതുമുഖ നായികമാരിൽ ഒരാളായി മാറിയ നടിയാണ് സനുഷ സന്തോഷ്. ഇത് ഞാൻ കണ്ടു പിടിച്ച ഭാവങ്ങൾ എന്ന് പറഞ്ഞ് നടൻ കലാഭവൻ ഷാജോണുമായി സനുഷ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുമ്പും നിരവധി പോസ്റ്റുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ്. ഇപ്പോൾ നടൻ ഷാജോണുമായി സനുഷ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആണ് ആരാധകർ നൽകുന്നത്. നവരസങ്ങൾ ഭാവം നന്നായി, ഭാവ രസങ്ങൾ തുടങ്ങിയ കമന്റുകൾ ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്.

മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും ഒരേ പോലെ തിളങ്ങി നിന്ന താരമാണ് സനുഷ സന്തോഷ്. കുട്ടിത്തം നിറഞ്ഞ ചിരിയും സൗന്ദര്യവും എല്ലാം ആരാധകർക്ക് ഇന്നും ഇഷ്ടമാണ്, കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സനുഷ സ്വന്തമാക്കിയിട്ടുണ്ട്. ദാദാസാഹിബ്, കരുമാടിക്കുട്ടൻ, മേഘമൽഹാർ, കൺമഷി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിരുന്നു പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലും ദിലീപിന്റെ നായികയായി എത്തി, തമിഴിലും അരങ്ങേറ്റം കുറിച്ച താരം കാശി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. നാനി നായകനായി എത്തിയ ജേഴ്സിയാണ് ഒടുവിലായി സനുഷ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം.