ജീവിതം ഞാൻ അവസാനിപ്പിക്കാൻ പോവുകയാണ്, നിത്യ മേനോൻ അടക്കം, എന്നെ അപമാനിച്ച എല്ലാവർക്കുമായി മരണം സമർപ്പിക്കുന്നു -സന്തോഷ്‌ വർക്കി

ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളും ചർച്ചയായിരുന്നു സന്തോഷ്‌ വർക്കിയെകുറിച്ച് .സിനിമ പുറത്തിറങ്ങിയതിനു ശേഷം ലാലേട്ടൻ  ആറാടുകയാണ് എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.   പിന്നീട് അദ്ദേഹത്തിന് നടി നിത്യാമേനോനെ  ഇഷ്ടമാണെന്നും, നടിയോടും കുടുംബത്തോടും ഈ കാര്യം പറഞ്ഞിരുന്നു വെന്നും  വീട്ടുകാർ സമ്മതിച്ചില്ല എന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

ഇപ്പോൾ അദ്ദേഹം പങ്കു വെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് എന്റെ അച്ഛൻ വളരെയധികം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും  സഹോദരങ്ങൾ അച്ഛനെ കാണാൻ അനുവദിക്കില്ല എന്നും സന്തോഷ്‌ പറയുന്നുണ്ട്.  എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കാൻ പോവുകയാണെന്നും മനുഷ്യത്വമില്ലാത്ത ഈ ലോകത്ത് ഞാൻ ജീവിക്കാൻ താല്പര്യപ്പെടുന്നില്ല എന്നും സന്തോഷ്‌ പറയുന്നുണ്ട്. എന്നെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചവർക്കും,നിത്യ മോനോനടക്കം എല്ലാവർക്കും എന്റെ  മരണം സമർപ്പിക്കുന്നു എന്നും സന്തോഷം വർക്കി കുറിപ്പിൽ എഴുതിയിട്ടുണ്ട്.

കടുത്ത മാനസിക സമ്മർദ്ദത്തിൽ കൂടിയാണ് സന്തോഷ്‌ ഇപ്പോൾ കടന്നു പോകുന്ന രീതിയിൽ തോന്നിപ്പിക്കുന്ന പോസ്റ്റുകൾ അദ്ദേഹം പങ്കുവെക്കുന്നത്. കഴിഞ്ഞദിവസം നടി നിത്യ മേനോനെ വേണ്ട എന്നും ഇനി വന്നാൽ താൻ സ്വീകരിക്കില്ല എന്നും സന്തോഷ്‌ കുറിച്ചിരുന്നു.