“പണ്ട് ബീഫ് ഫെസ്റ്റിവൽ നടത്തിയെപോലെ കല്യാണ ഫെസ്റ്റ് നടത്തില്ല എന്ന് കരുതുന്നു “,  കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയെ അനുകൂലിച്ച് സന്തോഷ്‌ പണ്ഡിറ്റ്

“പണ്ട് ബീഫ് ഫെസ്റ്റിവൽ നടത്തിയെപോലെ കല്യാണ ഫെസ്റ്റ് നടത്തില്ല എന്ന് കരുതുന്നു “,  കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയെ അനുകൂലിച്ച് സന്തോഷ്‌ പണ്ഡിറ്റ്

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആശംസകളുമായി സന്തോഷ്‌ പണ്ഡിറ്റ്. യുവതികളുടെ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കിയ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം.

മനസ്സിന് പക്വത വന്നിട്ട് മതി കല്യാണം എന്നും, പഠനം കഴിഞ്ഞ് ചെറുതെങ്കിലും എന്തേലും ജോലി കിട്ടിയതിനു ശേഷം വിവാഹം മതിയെന്നും സന്തോഷ്‌ പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചാൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ പെൺകുട്ടികളുടെ തലയിൽ വരുന്നു. പ്രസവ സംബന്ധമായ അസുഖങ്ങൾ ചിലപ്പോൾ മരണംവരെ സംഭവിക്കാം.

21വയസ്സിൽ എന്നല്ല മതിയായ വിദ്യാഭ്യാസം നേടിയിട്ടു മാത്രമേ ഓരോ പെൺകുട്ടികളും വിവാഹ കാര്യത്തിനെ കുറിച്ച് വീട്ടുകാരോട് പറയണം ഉറക്കെ പറയണമെന്നും സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞു, ഈ നിയമം 100% ഇന്ത്യൻ സ്ത്രീകളുടെ വിജയമാണെന്നും18 വയസ്സിൽ പെൺകുട്ടികളെ ഭാരമായി കരുതി വല്ലവരുടെയും തലയിൽ വെച്ചു കെട്ടി വെക്കുന്ന മാതാപിതാക്കൾക്ക് മുന്നിൽ മണ്ണിൽ കുറച്ചുകാലം കൂടി പറഞ്ഞു നിൽക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിയമത്തിൽ പ്രതിഷേധിച്ച് പണ്ട് ബീഫ് ഫെസ്റ്റിവൽ നടത്തിയത് പോലെ കേരളത്തിൽ വിവാഹ ഫെസ്റ്റ്  നടത്തില്ല എന്ന് കരുതുന്നു വെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു .

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ് ….

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

യുവതികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കിയ കേന്ദ്ര സര്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആയിരം ആശംസകൾ .

മനസ്സിന് പക്വത വന്നിട്ട് മതി കല്യാണം. പഠനം കഴിഞ്ഞ് ചെറുതെങ്കിലും എന്തെങ്കിലും ജോലി കിട്ടി , കുഞ്ഞു ബേങ്ക് ബാലൻസ് ഒക്കെ ഉണ്ടാക്കി വിവാഹം കഴിക്കുന്നതാണ് പെൺകുട്ടികൾക്ക് നല്ലത്. അതിലൂടെ ഭാര്യാഭർത്താക്കൻമാർക്ക് പരസ്പരം താങ്ങും തണലുമായി ടെൻഷനില്ലാതെ ജീവിതം ആസ്വദിക്കാം.

ചെറുപ്പത്തിലേ വിവാഹം കഴിച്ചു , പ്രസവിച്ചു കുറെ കുട്ടികൾക്ക് ജന്മം നൽകിയത് കൊണ്ട് ഒരു കാര്യവും ഇല്ല . അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്.

ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചാൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ പാവം പെൺകുട്ടികളുടെ തലയിൽ വരുന്നു . പ്രസവ സംബന്ധമായ അസുഖങ്ങൾ , ചിലപ്പോൾ മരണം വരെ സംഭവിക്കാം . പ്രസവത്തിലൂടെ മരണം സംഭവിചാൽ , ഭർത്താവ് വേറെ കല്യാണം കഴിക്കാം . നഷ്ടം യുവതികൾക്ക് മാത്രമാണ് .

അതിനാൽ 21 എന്നല്ല , മതിയായ വിദ്യാഭ്യാസം നേടി ജോലി ആയിട്ടേ വിവാഹം കഴിക്കൂ എന്ന് ഓരോ പെൺകുട്ടികളും വീട്ടുകാരോട് ഉറക്കെ പറയണം .

ഈ നിയമം 100 ശതമാനം ഇന്ത്യയിലെ സ്ത്രീകളുടെ വിജയമാണ് . 18 വയസ്സ് തികയുമ്പോഴേക്ക് പെണ്മക്കളെ ഭാരമായി കരുതി വല്ലവന്റെയും തലയിൽ കെട്ടി വെക്കുന്ന മാതാപിതാക്കളുടെ മുന്നിൽ ഇനി കുറച്ചു കാലം കൂടി ഈ നിയമവും പറഞ്ഞു പിടിച്ചു നിൽക്കാം .

യുവതികളുടെ വിവാഹ പ്രായം 21 ആക്കിയ കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ

(വാൽകഷ്ണം … ഈ നിയമത്തിൽ പ്രതിഷേധിച്ചു പണ്ട് ബീഫ് ഫെസ്റ്റിവൽ നടത്തിയത് പോലെ , കേരളത്തിലെ ചിലർ “വിവാഹ fest” നടത്തില്ല എന്ന് കരുതുന്നു . )

Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം … ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )