സിനിമയിലെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് സന്തോഷ് പണ്ഡിറ്റ്, അദ്ദേഹത്തോടു നന്ദിയും കടപ്പാടും ഉണ്ടെന്ന് ഗ്രേസ് ആന്റണി

സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന് തുടങ്ങുന്ന ഗാനമാണ് എനിക്ക് കരിയർ ബ്രേക്ക് നൽകിയത്, ഈ ഗാനം ഇല്ലാതിരുന്നെങ്കിൽ തന്നെ ആരും അറിയാതെ പോയനെ എന്ന് ഗ്രേസ് ആന്റണി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പിവെഡിങ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് ശ്രദ്ധേയയായത് ഇത് താരത്തിന്റെ ആദ്യചിത്രമാണ് . ചിത്രത്തിലെ റാഗിംഗ് സീനിൽ സന്തോഷ് പണ്ഡിറ്റ് രാത്രി ശുഭരാത്രി എന്ന ഗാനം ആസ്വദിച്ചു പാടുന്ന ബിടെക്ക് കാരിയുടെ കഥാപാത്രം ഹിറ്റായിരുന്നു.

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ മലയാളസിനിമയിൽ ഒരു അഡ്രസ്സ് ഉണ്ടാക്കിയെടുക്കാൻ തനിക്ക് കഴിയുമായിരുന്നില്ല എന്നാണ് താരം പറയുന്നത്.

അതുകൊണ്ടുതന്നെ തനിക്ക് കിട്ടിയ കരിയർ ബ്രേക്കിന് സന്തോഷ് പണ്ഡിറ്റിനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ഗ്രേസ് പറഞ്ഞത്.

സിനിമയുടെ ഓഡിഷൻ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനം ഒടുവിൽ ഞാൻ തന്നെ ഈ പാട്ട് സജസ്റ്റ് ചെയ്യുകയായിരുന്നു അതുകൊണ്ടുതന്നെ ഒത്തിരിപേർ കളിയാക്കുന്നുണ്ട് എങ്കിൽ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും സ്നേഹമുണ്ടെന്നും. കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഗ്രേസ് പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മി എന്ന കഥാപാത്രത്തെ വിറപ്പിച്ച സിനിമയെ ആരും തന്നെ മറന്നു കാണില്ല. ഇപ്പോൾ നിരവധി ചിത്രങ്ങളുമായ് തിരക്കിലാണ് താരം. ഈയടുത്ത് നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രത്തിലൂടെയും താരം എത്തിയിരുന്നു.