കടലിൽ “തീ”യായി സാനിയ ഈയപ്പന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്‌

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ പ്രിയ താരമാണ് സാനിയ ഈയപ്പൻ. അഭിനയത്തോടൊപ്പം മോഡലിങ്ങിലും കഴിവ് തെളിയിച്ച താരമാണ് സാനിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം,  ബീച്ചിൽ ഗ്ലാമറസായി  ഫോട്ടോഷൂട്ട് നടത്തിയ സാനിയയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കടലിന്റെ സൗന്ദര്യവും സാനിയയുടെ ഗ്ലാമറസ് ലുക്ക്‌ കൂടി ആയപ്പോൾ ചിത്രങ്ങൾ കിടിലനായി.

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സാനിയ പങ്കുവെച്ചിച്ചരിക്കുന്നത്.  കിഷോർ രാധാകൃഷ്ണൻ ആണ് താരത്തിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.  ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി വന്ന താരം പിന്നീട് ക്വീൻ  എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. പിന്നീട് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു.  പതിനെട്ടാംപടി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ  ഗ്ലാമറസ് വേഷത്തിൽ സാനിയ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇത്തരത്തിൽ ഗ്ലാമറസായി മുൻപും ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഡാൻസ് സാനിയ പഠിച്ചിരുന്നു. ഡാൻസ് തന്നെയാണ് സിനിമയിലേക്കുള്ള സാനിയയുടെ വരവിന് വഴിയൊരുക്കിയത്.