53 ലക്ഷത്തിലധികം വില വരുന്ന ബിഎംഡബ്ലിവിന്റെ ത്രീ സീരീസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ നടി സംയുക്ത മേനോൻ

53 ലക്ഷത്തിലധികം വില വരുന്ന ബിഎംഡബ്ലിവിന്റെ ത്രീ സീരീസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ നടി സംയുക്ത മേനോൻ, ചെറുപ്പകാലം മുതൽ താരത്തിന്റെ ആഗ്രഹമായിരുന്നു  ബിഎംഡബ്ലിയുവിനോട് ആഗ്രഹം ആണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. സംയുക്ത തന്നെയാണ് തന്റെ സന്തോഷ വിവരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരത്തിന്റെ ഇഷ്ടനിറം ആയ മെൽബൺ ചുവപ്പ് നിറത്തിലുള്ള കാർ തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഈ വിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം ആഡംബര വാഹനം സ്വന്തമാക്കിയത് .53.90 രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ എക്സ് ഷോറൂം വില. ബിഎംഡബ്ല്യു ത്രീ സീരീസ് സെഡാന്റെ ലോങ്ങ് വീൽബേസ് പതിപ്പായി   ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച വാഹനമാണ് ത്രി സീരീസ് ഗ്രാൻ ലിമോസിൻ.

റെഗുലർ പതിപ്പിനെകാൾ 110എം. എം അധിക വീൽബേസ് ആണ് ഗ്രാൻ ലിമോസിൻ വിപണിയിലെത്തിച്ചത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ.2.0ലിറ്റർ 4 സിലിണ്ടർ പെട്രോൾ -ഡീസൽ എൻജിനുകളാണ് ത്രീ സീരീസ് ഗ്രാൻ ലിമോസിൻ പുറത്തിറക്കിയിട്ടുള്ളത്.

പോപ്കോൺ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്, ടോവിനോ ചിത്രമായ തീവണ്ടിയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.  പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏരിഡ എന്ന ചിത്രമാണ് ഒടുവിൽ പ്രദർശനത്തിനെത്തിയത്. അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരം ഗാലി പേട്ട 2 തെലുങ്ക് ചിത്രം  ഭീമ് ല നായക് താരത്തിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങൾ.