നാഗ ചൈതന്യയും, സാമന്തയും വീണ്ടും ഒരുമിക്കുമിക്കുന്നു.. | Samantha

നാലു വർഷത്തെ നീണ്ട  വിവാഹ ജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ  ഒക്ടോബറിലാണ് തെന്നിന്ത്യൻ താരദമ്പതികളായ  സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. ഇതിനെക്കുറിച്ചുള്ള ഒരു സംയുക്ത പ്രസ്താവനയും ഇരുതാരങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു,  എന്നാൽ ഇപ്പോൾ  സാമന്ത ഇൻസ്റ്റഗ്രാമിൽ വിവാഹമോചന പ്രസ്താവന നീക്കം ചെയ്തതിന്റെ കാരണങ്ങളെപ്പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റ് നീക്കം ചെയ്തിനാൽ തന്നെ  സാമന്ത നാഗചൈതന്യയുമായി വീണ്ടും ഒന്നിക്കാൻ പോകുന്നു വെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ ഇതുവരെ നാഗചൈതന്യ  പങ്കുവെച്ച പോസ്റ്റ് ഇതുവരെ പിൻവലിച്ചിട്ടില്ല, ഞങ്ങൾ രണ്ടുപേരുടെയും നന്മയ്ക്ക് വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്,  അവൾ സന്തോഷവതിയായി ആണെങ്കിൽ ഞാനും സന്തോഷവാനാണ് ആ സാഹചര്യത്തിൽ നല്ല തീരുമാനം ആയിരുന്നു അത് എന്നാണ് നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരുടെയും നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആയിരുന്നു ഇരു താരങ്ങളുടെയും വേർപിരിയൽ. സാമന്തക്ക് എതിരെ നിരവധി ആരോപണങ്ങളും ഇതിനെ തുടർന്ന് ഉയർന്നിരുന്നു,  സാമന്തയ്ക്ക് അമ്മയാകാൻ താൽപര്യമില്ലായിരുന്നു എന്നും പല തവണ ഗർഭഛിദ്രം നടത്തിയെന്ന് എല്ലാമായിരുന്നു വ്യാജ പ്രചരണം ഉണ്ടായിരുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ സാമന്ത പ്രതികരിച്ചിരുന്നു. 2017 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്.  ഇപ്പോൾ സിനിമാ മേഖലയിലേക്ക് കൂടുതൽ സജീവമായിരിക്കുകയാണ് ഇരു താരങ്ങളും. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിൽ  സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.