സൽവാറിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ

മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി പ്രിയദർശൻ.  ചുരുങ്ങിയ സമയം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ താര സുന്ദരിയാണ് കല്യാണി പ്രിയദർശൻ. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പച്ച കളർ സൽവാറിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. സിംപിൾ ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്. നിഖിത നിരഞ്ജൻ ആണ് സ്റ്റൈലിന് പിന്നിൽ,  കിരൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്  കല്യാണി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്, പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ കല്യാണി പ്രിയദർശൻ എത്തിയിരുന്നു. ബോക്സ് ഓഫീസുകൾ കീഴടക്കി 50 കോടി ക്ലബ്ബിൽ ഇടം നേടി പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലെ നായികമാരിൽ ഒരാളാണ് കല്യാണി . പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ  നായകനായെത്തുന്നത്, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരുക്കിയ ചിത്രം ജനങ്ങൾ ഏറ്റെടുത്തു എന്ന് തന്നെ പറയാം.

പ്രണവും കല്യാണി പ്രിയദർശൻ തമ്മിൽ ഇഷ്ടമാണെന്ന് ഉള്ള തരത്തിലുള്ള ഗോസിപ്പ് വാർത്തകളും ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രണവ് തന്റെ സുഹൃത്താണെന്ന് കല്യാണി  പ്രിയദർശനും പറഞ്ഞിരുന്നു.  ഇതര ഭാഷാ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട് ഹീറോ, മാനാട്, വാൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.