പതിനേഴാം വയസ്സിലെ പ്രണയം, തുറന്നു പറഞ്ഞു മലയാളത്തിലെ പ്രിയ ഗായിക സയനോര

വ്യത്യസ്തമായആലാപനശൈലി കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ഗായികയാണ് സയനോര ഫിലിപ്പ്. പതിനേഴാം വയസ്സിൽ തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ .

മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ വെച്ചാണ് പതിനേഴാം വയസ്സിൽ തനിക്ക് തോന്നിയ പ്രണയം സയനോര വെളിപ്പെടുത്തിയത്. എം ജി യുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായാണ് സയനോര ഉത്തരം നൽകിയത് അതിലൊന്ന് പ്രണയത്തെക്കുറിച്ചുള്ള ചോദ്യം ആയിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പ്രേമം പൊളിഞ്ഞ കഥ ഉണ്ടല്ലോ എന്നാണ് എംജി ചോദിച്ചത്, എന്നാൽ എനിക്ക് 100 പ്രേമം എങ്കിലും പൊളിഞ്ഞിട്ടു ഉണ്ടാകുമെന്നാണ് സയനോര പറയുന്നത്. അതിൽ അച്ഛനോട് വീട്ടിൽ പോയി പറഞ്ഞ പ്രണയത്തിന്റെ കഥ പറയാനാണ് എംജി ശ്രീകുമാർ ആവശ്യപ്പെട്ടത്, സാറിനെ എങ്ങനെ ഇത് അറിഞ്ഞു എന്നും സൈനോര തിരിച്ചു ചോദിക്കുന്നുണ്ട്. അതൊരു പതിനേഴാമത്തെ വയസ്സിൽ ആണ് ഇങ്ങനെ ഒരാളോട് ഇഷ്ട്ടമുണ്ടെന്നും അയാളെ എനിക്ക് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഞാൻ ഡാഡിയുടെ അടുത്ത് ചെല്ലുന്നത്,

നിനക്ക് എന്റെ മുന്നിൽ വന്നു ഇത്രയും കാര്യങ്ങൾ പറയാൻ ധൈര്യം ഉണ്ടായല്ലോ എന്നാൽ അവനോട് പോയി വീട്ടിൽ പറയാൻ പറയൂ എന്നാണ് ഡാഡി പറഞ്ഞത് എന്നും, അതവൻ പറയാത്തതോടുകൂടി ആ പ്രണയം തകർന്നു എന്നാണ് സൈനോര മറുപടി നൽകിയത്, എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഞാനും പതിനേഴാം വയസ്സിൽ എന്റെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നും, നിനക്ക് കൗമാര പ്രായമല്ലേ ആയുള്ളൂ. 10 ഇരുപതു കൊച്ചുങ്ങൾ ഉണ്ടാവണം എന്നൊക്കെ ഇപ്പോൾ തോന്നും പോയി പഠിക്കാൻ ആണ് അച്ഛൻ പറഞ്ഞതെന്ന് എംജിയും പറഞ്ഞു.

പതിനേഴാം വയസ്സിലെ ആ പയ്യൻ ആരാണെന്നും സയനോരയോട് എംജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. സുധീപ് കുമാർ ആണ് ആ പയ്യൻ സയനോര പറഞ്ഞിരുന്നു. നമ്മുടെ ഗായകൻ സുധീർ കുമാർ ആണോ ഇതൊന്നും എംജി ചോദിക്കുന്നുണ്ട് എന്നാൽ അതൊന്നും അല്ല എന്ന് സയനോര മറുപടി നൽകുന്നുണ്ട്. ഇന്ദ്രജിത്ത് നായകനായ ആഹാ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് സയനോരയാണ്.