ആരാധകരെ ഞെട്ടിച്ചുകൊണ്ട് സായ് പല്ലവിയുടെ ഡാൻസ്…

ഇൻസ്റ്റാഗ്രാമിൽ തരംഗമായി സായി പല്ലവിയുടെ കിടിലൻ ഡാൻസ് പെർഫോമൻസ്. ആരാധകർ വരെ ഞെട്ടിപ്പോയി. നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം ഷെയർ ചെയ്താ വീഡിയോ കണ്ടത്..

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു വന്ന നടിയാണ് സായ് പല്ലവി. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതോടെ തെലുങ്ക്, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ഉണ്ടായി. തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തിയ മാരി 2 വിലെ നായിക കഥാപാത്രവും സായ് പല്ലവി അതി മനോഹരമായി ചെയ്തു. ചിത്രത്തിലെ ഗാന രംഗങ്ങളിലെ ഡാൻസും തരംഗം സൃഷ്ടിച്ചിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയി എന്ന ഭാഗ്യം കൂടി സായ് പല്ലവിക്ക് ഉണ്ടായി. മലയാളത്തിലെയും, തമിഴിലെയും, തെലുങ്കിലെയും ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് സായ് പല്ലവി. അഭിനയത്തേക്കാൾ കൂടുതൽ ഡാൻസാണ് താരത്തിന് ഇഷ്ടം. വിരട്ടപർവ്വം എന്ന തെലുഗ് ചിത്രമാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന സായ് പല്ലവി ചിത്രം. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു..