തന്റെ ജീവിതത്തിൽ ഉണ്ടായ ദുരുഅനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിലെ പ്രിയനടൻ സൈജുകുറുപ്പ്

തന്റെ ജീവിതത്തിൽ ഉണ്ടായ ദുരുഅനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിലെ പ്രിയനടൻ സൈജു കുറുപ്പ്. വനിതക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
നായകനായി മാത്രമേ അഭിനയിക്കുക എന്ന് വാശി പിടിച്ചാൽ വീട്ടിൽ ഇരിക്കേണ്ടി വരും എന്ന് താരം പറയുന്നു. നായകൻ ആവുകയുള്ളൂ എന്ന് തീരുമാനമെടുത്താൽ കഞ്ഞി വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആവാൻ എനിക്ക് താൽപര്യമില്ലായിരുന്നു എന്നും. സഹനടനായും സ്വഭാവം നടനുമായി അഭിനയിക്കാനാണ് താല്പര്യംമെന്നും. നായക കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ ചെറിയ പേടിയുണ്ടെന്നും താരം പറയുന്നുണ്ട്.

ജീവിതത്തിന്റെ ഏറ്റവും നിർണായകഘട്ടത്തിൽ ഭാര്യയായ അനുപമയുടെ അച്ഛനു മാത്രമേ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് അറിയുകയുള്ളു എന്നും. എന്റെ അച്ഛനും അമ്മയ്ക്കും അത് അറിയില്ലായിരുന്നു എന്നും താരം പറയുന്നു.
“തൽക്കാലം ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക നിന്റെ സ്വപ്നം യാഥാർഥ്യമാവും. അതുവരെ എന്റെ മക്കളെയും നിന്റെ മകളെയും ഞാൻ നോക്കിക്കൊള്ളാം ” എന്ന് പറഞ്ഞ അനു വിന്റെ അച്ഛന്റെ പിന്തുണ എന്റെ വളർച്ചക്ക് കാരണമാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു കാലത്ത് മനുഷ്യനാണെന്ന് തന്നെ പരിഗണിച്ചത് ചുരുക്കം പേരാണ്. ചാൻസ് ചോദിക്കുമ്പോൾ കിട്ടിയ മറുപടികൾ ഒന്നും മറക്കാൻ പറ്റില്ല എന്നാണ് സൈജു പറയുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കു മുമ്പും പിമ്പുമുള്ള രണ്ടു കാലം തന്നെയാണ്. സിനിമയിൽ ഇല്ലാതിരുന്നപ്പോൾ മുഖം തരാതെ നടന്ന വരുണ്ടെന്നും സൈജു പറയുന്നു.

നായകനായി വെള്ളിത്തിരയിൽ എത്തിയെങ്കിലും പിന്നീട് സ്വഭാവ നാടനായി മാറിയ താരമായിരുന്നു സൈജു കുറുപ്പ്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്തതോടെയാണ് സൈജുവിനെ തേടി കഥാപാത്രങ്ങൾ എത്തിയത്. ഇപ്പോൾ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം.