സാരിയിൽ അതീവ സുന്ദരിയായി മലർ മിസ്സ്‌, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സാരിയിൽ തിളങ്ങി താരസുന്ദരി സായി പല്ലവി, തെലുങ്ക് സിനിമയായ ശ്യാം സിംങ്‌ റോയിയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയതായിരുന്നു താരം. പിങ്ക് ഫ്ലോറൽ ഡിസൈൻ ഉള്ള സാരി ആണ് താരം ധരിച്ചിരുന്നത്,  സാരിക്ക് അനുയോജ്യമായ ജിമിക്കികമ്മലും ഇട്ട് വളരെ സുന്ദരിയായാണ് താരം പരിപാടിയിൽ പങ്കെടുത്തത്.

തെലുങ്കു ചിത്രമായ ശ്യാമം സിങ് റോയിൽ  ചിത്രത്തിൽ നാനി ആണ് പ്രധാന വേഷത്തിലെത്തുന്നത്. രാഹുൽ സാൻക്രിറ്റി യൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, ചിത്രത്തിന് സംഗീതം നൽകിയത് മിക്കി ജെ മേയർ ആണ്. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാനു വർഗീസും, ഡിസംബർ 24 നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന  വേഷത്തിലെത്തുന്നു.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലെത്തിയത്, ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തെ ആരും മറുന്നു കാണില്ല, ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. അസാധ്യ നർത്തകി കൂടിയാണ് സായിപല്ലവി, സായി പല്ലവിയുടെ അനിയത്തിയായ പൂജ കണ്ണൻ അഭിനയരംഗത്തേക്ക് വരുന്നത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു സായി പല്ലവി പങ്കുവെച്ചിരുന്നു. അന്യ  ഭാഷാചിത്രങ്ങളിൽ തന്റെതായ കഴിവ് തെളിയിച്ച താരം കൂടിയാണ് സായി പല്ലവി