ചിത്രത്തില്‍ കാണുന്നത് ഏതു സിനിമ താരത്തിന്റെ ചെറുപ്പകാലമാണെന്ന് പറയാമോ ?

അനിയത്തിയുമായുള്ള ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ച് സായ് പല്ലവി.  സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്ന പൂജ കണ്ണന്  ആശംസകളും ചിത്രത്തിനൊപ്പം സായ് പല്ലവി പങ്കുവെച്ചിട്ടുണ്ട്. പ്രേമം എന്ന  സിനിമയിലൂടെ മലർ മിസ്സായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സായ് പല്ലവി.
” ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ലഭിക്കുന്ന സന്തോഷം പോലെ പ്രേക്ഷകർ നൽകുന്ന സ്നേഹവും ഒരു ലഹരിയാണ്. ഈ യാത്ര നിനക്ക് പോസിറ്റിവിറ്റി നൽകാനും അനുഭവങ്ങളിലൂടെ മികച്ച വ്യക്തി ആകാനും ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു,എന്നും നിന്നെ സംരക്ഷിക്കാൻ ഞാനുണ്ടാകും ” എന്ന കുറിപ്പോട്‌ കൂടിയാണ് സായ് പല്ലവിയും അനിയത്തിയും തമ്മിലുള്ള പഴയക്കാല ചിത്രം പങ്കുവെച്ചത്.

അനിയത്തിയായ പൂജ സ്റ്റണ്ട് കൊറിയോഗ്രാഫറായ സിൽവ സംവിധാനം ചെയ്യുന്ന’ സിത്തരെ സെവ്വാനം ‘ എന്ന ചിത്രത്തിലാണ് പൂജ നായികയായെത്തുന്നത്. സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ എത്തുന്നുണ്ട്. സീ 5ലാണ്  സിനിമ റിലീസ് ചെയ്യുന്നത്. സായ് പല്ലവിയും അനിയത്തിയായ പൂജയും കാണാൻ ഏകദേശം ഒരേ പോലെ തന്നെയാണ്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്.