ഐറ്റം ഡാൻസിന്റെ റിഹേഴ്‌സൽ പുറത്തുവിട്ട് പ്രിയതാരം സാമന്ത…

പുഷ്പയിലെ ഓ അണ്ടാവാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിഹേഴ്സൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോക്സ് ഓഫീസുകൾ കീഴടക്കി മുന്നേറുന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് നമ്പറും ആയാണ് സാമന്ത എത്തിയിരുന്നത്. നൃത്തത്തിന്റെ റിഹേഴ്സൽ ആണ് സാമന്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സാമന്തയുടെ ഐറ്റം ഡാൻസ് ഇതിനോടകംതന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു, ഈ പാട്ടിന്റെ നിരവധി റീലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ഇന്ന് രാത്രി 8മണിക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒ ടി ടി റിലീസായി എത്തുന്നത്. 300 കോടി അധികം രൂപ കയ്യടക്കി കൊണ്ടാണ് ബോക്സ് ഓഫീസുകൾ കീഴടക്കി ചിത്രം പ്രദർശനം തുടരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലുഅർജുൻ ചിത്രമാണ് പുഷ്പ. ഇപ്പോൾ തന്നെ ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലുഅർജുൻ ചിത്രത്തിലെത്തുന്നത് വില്ലൻ വേഷത്തിലെത്തുന്നത് നമ്മുടെ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഫഹദ് ഫാസിന്റെ അഭിനയത്തെക്കുറിച്ചും വളരെയധികം മികച്ച കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അല്ലു അർജുനെ സൂപ്പർസ്റ്റാർ ആക്കിയ ആര്യ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്തത്. ചിത്രത്തിൽ രശ്മിക മന്ദാന യാണ് നായികയായെത്തുന്നത്.