കാത്തിരിപ്പിന് ഒടുവിൽ കരിക്ക് താരം വിവാഹിതനായി..

കരിക്ക് വെബ്‌സീരിസിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് മിഥുൻ. 20 വർഷത്തെ പ്രണയത്തിനൊടുവിൽ മിഥുൻ വിവാഹിതനായി. ജിന്സിയാണ് വധു. കുഞ്ഞെൽദോ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രവും മിഥുൻ ചെയ്തിട്ടുണ്ട്.

യു സി കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. 20 വർഷത്തോളം പ്രണയിച്ചു.. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഉണ്ടായ തന്റെ കല്യാണത്തിന്. സൃഹൃത്തുക്കളായ ആർജെ മാത്തുക്കുട്ടി, ടോം ഇമ്മട്ടി, കലേഷ്, രൂപേഷ് പീതാംബരൻ എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കല്യാണ ചടങ്ങുകൾക്ക് ഇടയിലെ കലേഷിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെയാണ് മിഥുനിന്റെ കല്യാണവും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയത്. DJ എന്ന കരിക്ക് വെബ്‌സീരിസിലൂടെ യാണ് മിഥുൻ കരിക്കിന്റെ ഭാഗമായി മാറിയത്. ഈ അടുത്ത് റിലീസ് ചെയ്ത് കലാകാച്ചി എന്ന ഷോർട് സീരീസിലും മിഥുൻ ഭാഗമായിരുന്നു. വെബ്‌സീരീസുകൾക്ക് പുറമെ RJ ആയും Vj ആയും മിഥുൻ തിളങ്ങിയിട്ടുണ്ട്…

ആസിഫലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന ചിത്രത്തിൽ വളരെ നല്ല പ്രകടനം തന്നെ മിഥുൻ കാഴ്ചവച്ചിരുന്നു. RJ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് വളരെ വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ സാധിച്ചിരുന്നു.