റിമി ടോമിക്ക് ഇത്ര പ്രായമായോ ഞെട്ടലോടെ ആരാധകര്‍

ചിങ്ങമാസം എന്ന സൂപ്പർ ഹിറ്റ്‌ ഗാനത്തിലൂടെ മനസ്സ് മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയതാരമാണ് റിമി ടോമി. പിന്നീട് ടെലിവിഷൻ അവതാരകയും, അഭിനേത്രിയായും – വിസ്മയിച്ച താരം കൂടിയാണ് റിമി ടോമി.

യഥാർത്ഥ പ്രായം പങ്കുവെച്ചു കൊണ്ടാണ് റിമി ഇപ്പോൾ എത്തിയിരിക്കുന്നത്.” പ്രായം ഒരുപാട് കണക്ക് കൂട്ടണ്ട” എന്ന് പറഞ്ഞാണ് പ്രീ ഡിഗ്രി പഠനകാലത്ത് സംഗീത മത്സരത്തിൽ പങ്കെടുത്തത്തിന്റെ പത്രവാർത്തയുടെ ചിത്രം പങ്കിട്ടു കൊണ്ടുള്ള  കുറിപ്പിൽ റിമി ടോമി തന്റെ ജനനത്തീയതി എഴുതിച്ചേർത്തത്. 1983 സെപ്റ്റംബർ 22 നാണ് റിമിടോമി ജനിച്ചത്.1999ൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ റിമി ടോമി പാല അൽഫോൻസാ കോളേജിലെ ഗായകസംഘത്തിനു ഒപ്പം നിൽക്കുന്ന ചിത്രമാണ് മിനി ടോമി പങ്കുവെച്ചിരിക്കുന്നത്.
38 വയസ്സ് പ്രായമാണ് റിമിക്ക് ഉള്ളത്, എന്നാൽ ഇത്രയും ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കാരണം റിമിയെ കണ്ടാൽ അത്രയ്ക്കു പ്രായം തോന്നിക്കില്ല എന്നാണ് ആരാധകർ പറയുന്നത്. റിമിയുടെ ജീവിതശൈലി തന്നെയാണ് ഇതിനു പിന്നിൽ. കൃത്യമായ വർക്കൗട്ട് ഡയറ്റിങ് തുടങ്ങിയവകൊണ്ട് തന്നെ ശരീരഭാരം  കുറയ്ക്കാൻ റിമി ടോമിക്കായി. ഇപ്പോൾ വണ്ണം മുൻപത്തേക്കാൾ കുറഞ്ഞു കൂടുതൽ  സുന്ദരിയായ റിമിയുടെ ചിത്രങ്ങൾ ഈ അടുത്ത് വൈറലായിരുന്നു.