ക്രിസ്മസ് ആഘോഷമാക്കി റിമി ടോമി, ചുവന്ന സൽവാറിൽ തിളങ്ങിയ താരം…

ചുവപ്പ് കളർ സൽവാറിൽ സുന്ദരിയായി റിമി ടോമി. ഇൻസ്റ്റഗ്രാം പേജിൽ ക്രിസ്മസിനോടനുബന്ധിച്ച് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ഗായികയായും അഭിനേത്രിയായും, അവതാരകയായും മലയാള മനസ്സുകളെ കീഴ്പ്പെടുത്തിയ താരമാണ് റിമി ടോമി.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്, ജിമ്മിൽ ഈ അടുത്ത് വർക്ക് ഔട്ട്‌ ചെയ്യുന്ന ദൃശ്യങ്ങളും, തുർക്കിയിലെ യാത്രകളും, കാശ്മീർ കാഴ്ചകളും എല്ലാം ഈയടുത്ത് റിമി പങ്കുവെച്ചിരുന്നു. ഇതെല്ലാം ഇരുകൈകളും നീട്ടി ആണ് ആരാധകർ സ്വീകരിച്ചത്

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനത്തോടെ കൂടിയാണ് മലയാള സിനിമ ഗാനരംഗത്തേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ താരത്തെ നമുക്ക് കൂടുതൽ ഇഷ്ടപ്പെടാൻ ആയി, സ്റ്റേജ് ഷോകളിൽ റിമി ഉണ്ടെങ്കിൽ പരിപാടി തന്നെ താരം ഗംഭീരമാക്കി കൊടുക്കും. ജയറാം നായകനായ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലും താരം നായികയായി എത്തിയിരുന്നു. റിമിയുടെ ചിരിയും സംസാരവും എക്സ്പ്രഷൻസ് മെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. റിമി ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.