തുർക്കിയിൽ കൂളായി ഡാൻസ് ചെയ്ത് റിമി…

അവധിക്കാലം ചെലവിടാനും, അല്ലെങ്കിൽ യാത്രകളോടുള്ള താല്പര്യം കൊണ്ട് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുന്നവരാണ് പല താരങ്ങളും. അവർക്ക് സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്, നാട്ടിലിറങ്ങി നടന്നാൽ സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ ഒരു സ്വാതന്ത്ര്യം ലഭിച്ചുവെന്നു വരില്ല. അതുകൊണ്ടുതന്നെ മിക്കവരും വിദേശയാത്രകൾ ചെയ്യാറുണ്ട്,

തുർക്കിയിൽ ചെന്ന് കൂളായി ഡാൻസ് ചെയ്ത് മലയാളികളുടെ പ്രിയതാരം റിമി ടോമി. എനിമി എന്ന ചിത്രത്തിലെ ടും ടും എന്ന ഗാനത്തിനാണ് റിമിടോമി ചുവടുകൾ വച്ചിരിക്കുന്നത്. ചിങ്ങമാസം എന്ന ഗാനത്തിലൂടെ സിനിമ ലോകത്ത് എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റിമി ടോമി. ഊർജ്ജസ്വലതയുടെ പര്യായം എന്നപോലെയുള്ള അവതാരികയാണ്‌ റിമിടോമി.  ഒരു സ്റ്റേജ് ഷോ ലഭിച്ചാൽ അത് എത്രത്തോളം മനോഹരമാക്കി ആളുകളുടെ കയ്യടി നേടുന്ന താരവുമാണ് റിമി.

ജയറാമിന്റെ കൂടെ  തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ നായികയായി സിനിമയിലേക്ക് എത്തി. ചിരിയും സംസാരവും എല്ലാം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ് വണ്ണം കുറച്ചു കൂടുതൽ സുന്ദരിയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന നടിയും കൂടിയാണ് റിമി. നിമിഷ നേരം കൊണ്ടാണ് റിമി പങ്കുവെക്കുന്ന റീലുകളും വീഡിയോകളും ഡാൻസും ഫോട്ടോഷൂട്ടും എല്ലാം വൈറലാകുന്നത്. അത്രയധികം ജനപ്രീതിയുള്ള താരം കൂടിയാണ് റിമി. വർക്കി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ റിമി ഗാനമാലപിച്ചത്