ഹരിശ്രീ അശോകന് പിന്നാലെ ഇത്തിക്കര പക്കി സ്റ്റൈലിൽ റിമ കല്ലിങ്കലും

ഹരിശ്രീ അശോകന് പിന്നാലെ ഇത്തിക്കര പക്കി സ്റ്റൈലിൽ റിമ കല്ലിങ്കലും, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മലയാളികളുടെ പ്രിയ നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആയി കൊണ്ടിരിക്കുന്നത്. റിമ നടത്തുന്ന ഡാൻസ് സ്കൂൾ ആയ മാമാങ്കത്തിന് വേണ്ടി ചെയ്ത ഒരു പ്രമോഷൂട്ടിനു വേണ്ടിയാണ് റിമ കല്ലിങ്കൽ ഈ ഒരു പോസിൽ നിന്നത്. കാണുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും അസാമാന്യമായ മെയ് വഴക്കം ഉണ്ടെങ്കിൽ മാത്രമാണ് ഇങ്ങനെ നിൽക്കാൻ ആവുക.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായെത്തിയത് സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ മോഹൻ ലാൽ ഒരു തെങ്ങിൻ തടിയുടെ മുകളിൽ കാലു വെച്ച് നിൽക്കുന്ന ചിത്രം മുൻപ് പങ്കുവെച്ചിരുന്നു ആ ചിത്രത്തെ തോന്നിക്കും വിധത്തിലായിരുന്നു റിമയും പങ്കുവച്ച ചിത്രത്തിൽ നിൽക്കുന്നത്.

നിമിഷനേരം കൊണ്ട് ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതേ ലുക്കിൽ മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകനും ജിമ്മിൽ വെച്ച് ഇതേ പോസിൽ നിൽക്കുന്ന ചിത്രം താരവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു, ഇതും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സംവിധായകനായ ആഷിക് അബുവും റിമയും തമ്മിലുള്ള വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ഇപ്പോൾ താരം നടത്തുന്ന മാമാങ്കം എന്ന നൃത്ത വിദ്യാലയവുമായി തിരക്കിലാണ് താരം. കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി എന്ന ചിത്രം ആഷിക് അബുവും, ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.