അച്ഛനെ സഹായിക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ കയറി

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് ജീവിത വിജയം നേടുകകയും ജീവിതം ഇഷ്ട്ടത്തിനനുസരിച്ച് ജീവിച്ച് തീരുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് നമ്മുക്ക് ചുറ്റും. അത്തരത്തില്‍ ഒരാളാണ് രേവതി എന്ന പെണ്‍കുട്ടി. തന്റെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് അച്ഛനെ സഹായിക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ കയറി കൂടിയ ഈ പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു ബൈക്ക് മെക്കാനിക് ആണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ… സംഭവം സത്യമാണ്.

ചെറുപ്പം മുതല്‍ തന്നെ അച്ഛന്റെ സഹായിയായി വര്‍ക്ക് ഷോപ്പില്‍ കൂടെ കൂടിയതാണു രേവതി. പിന്നീട് ഇവിടെയാണ് തന്റെ ഭാവി എന്ന് തിരിച്ചറിയുകയായിരുന്നു. ബി.കോം ബിരുദധാരിയായ രേവതി ഇന്ന് ഒരു ബൈക്ക് മെക്കാനിക് ആണ്. ഏതൊരു ബൈക്കുകളുടെ എന്‍ജിന്‍ ഭാഗവും നന്നാക്കാന്‍ ആണ് രേവതിക്ക് ഏറ്റവും കൂടുതല്‍ താല്‍പര്യം. അധികമാരും കടന്നു വരാത്ത മേഖല തിരഞ്ഞെടുത്തതില്‍ രേവതി അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.

ഒരു എട്ട് വയസുള്ള കുഞ്ഞിന്റെ അമ്മ കൂടെയാണ് രേവതി. രേവതിയുടെ അച്ഛന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ രേവതിയുടെ ഒപ്പം നില്‍ക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രേവതി വര്‍ക്ക് ഷോപ്പില്‍ തന്നെ ആണ്. അതുവരെ കുഞ്ഞിനെ അമ്മയാണ് നോക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയ വളരെ ഇഷ്ടത്തോടെയാണ് ഈ അച്ഛന്‍ മകള്‍ ബന്ധത്തെ ഏറ്റെടുത്തിരിക്കുന്നത്.