വീടിന്റെ തറക്ക് ഉള്ളിൽ നിന്നും പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾ.. (വീഡിയോ)

ഈ ലോകത്ത് ഉള്ളതിൽ വച്ച് ഏറ്റവും അപകടകാരിയും വിഷം ഉള്ളതുമായ ജീവിയാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകളെ നമ്മൾ മലയാളികൾ കണ്ടിട്ടുണ്ടാകും.. എന്നാൽ ഇവിടെ ഇതാ നമ്മൾ മലയാളികൾക്ക് സുപരിചിതമായ ഒരു കൂട്ടം മൂർഖൻ കുഞ്ഞുങ്ങൾ.

സംഭവം മറ്റെവിടെയും അല്ല, ഒരു വീടിന്റെ തറക്ക് ഉള്ളിൽ നിന്നും കണ്ടെത്തിയതാണ്. കുഞ്ഞൻ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ പാമ്പ് പിടിത്തക്കാരനെ വിളിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ പരിശോധനയിലാണ് പത്തിൽ കൂടുതൽ കുഞ്ഞൻ മൂർഖൻ പാമ്പുകളെ കണ്ടെത്തിയത്. കുഞ്ഞൻ പാമ്പുകൾ ആണെങ്കിലും കടിയേറ്റാൽ അപകടം തന്നെയാണ്. ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ചിരിക്കുകയാണ് പാമ്പ് പിടിത്തക്കാരൻ.. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തിൽ പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിളിച്ച് പാമ്പിനെ പിടികൂടേണ്ടതാണ്. സ്വയം പാമ്പിനെ പിടികൂടാൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിൽ പെട്ടേക്കാം.. കൃത്യമായ പരിശീലനവും പരിചയ സമ്പത്തും ഇല്ലാതെ ആരും പാമ്പുകളെ പിടികൂടരുത്.. നമ്മുടെ നാട്ടിൽ വാവ സുരേഷിനെ പോലെ ഉള്ള നിരവധി ആളുകൾ ഉണ്ട്. വളരെ ചെറിയ ഫീസ് നൽകി അവരുടെ സഹായം തേടുക എന്നതാണ് ഏറ്റവും നല്ല മാർഗം..