ആദ്യ ശമ്പളം 500രൂപ,  കഷ്ടപ്പാടും കഠിനാധ്വാനവും കെജിഎഫിലെ ധീര നായകന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

ആരാധകർക്ക് എന്നും ഹരമാണ് യഷ്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ താരമാണ് യഷ്. കെജിഎഫ് ടു വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള കാര്യങ്ങളും യഷ് ആരാധകരോടായി പങ്കുവെച്ചിരുന്നു.

ഒരു സാധാരണ കുടുംബത്തിലാണ് യഷ് ജനിച്ചത്, ഇന്ന് ലോകമറിയുന്ന കലാകാരൻ ആയതിൽ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു കഥ കൂടിയുണ്ട്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലൂടെയാണ് യഷ് വളർന്നത്. തിരിഞ്ഞുനോക്കാൻ ബന്ധുക്കൾ പോലും ഇല്ലാത്ത ഒരു സമയം. ” സിനിമയിൽ അഭിനയിക്കാൻ പോവുന്നു വെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞപ്പോൾ അവർക്ക് വളരെ സങ്കടമായിരുന്നു, സിനിമയിൽനിന്ന് സ്ഥിരവരുമാനം ലഭിക്കില്ല എന്നും ഇതൊരു പ്രയാസമുള്ള കാര്യമാണെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.

ഞങ്ങൾക്ക് പ്രശ്നമായ ഉണ്ടായ സമയത്ത്  കുടുംബവുമായി അടുപ്പമുള്ളവർ പോലും അകന്നിരുന്നു വെന്നും. ഈ സമയത്ത് ഞങ്ങളുടെ കൂടെ നിന്നവരെ നന്ദിയോടെ ഓർക്കുന്നു ഉണ്ടെന്നും യഷ് വേദിയിൽ പറഞ്ഞിരുന്നു. ബൈക്കിൽ വസ്ത്രങ്ങൾ കെട്ടിവെച്ചാണ് പലയിടത്തും പോയത്, പലരും ചോദിക്കുമ്പോൾ സിനിമയിലെത്തുമ്പോൾ കാറുവേടിച്ചു കൊള്ളാം എന്ന് മറുപടിയും പറഞ്ഞതായി താരം പറയുന്നു.

ആദ്യകാലത്ത് 500 രൂപയായിരുന്നു ശമ്പളം എന്നും പിന്നീട്. അന്നും സിനിമയായിരുന്നു തന്റെ മോഹം എന്നും പിന്നീട് സീരിയലുകളും ടിവി ഷോകളും മറ്റും ചെയ്യേണ്ടെന്ന്  ചെയ്തിരുന്നു. 1500 രൂപ വരെ തരാമെന്ന് പറഞ്ഞ് പല സീരിയലിന്റെ അണിയറപ്രവർത്തകരും സമീപിച്ചിരുന്നു എന്നും യഷ് പറഞ്ഞു. നാളെയാണ് കെജിഎഫ് ടു വിന്റെ ലോകമെമ്പാടുമുള്ള റിലീസ്.