പുത്തൻ തലമുറയ്ക്കാണിത് മഹാരഥന്മാർ ഒന്നിച്ച ചിത്രം, റീ റിലീസിനൊരുങ്ങി സ്ഫടികം

മലയാളത്തിലെ മഹാരഥന്മാർ ഒന്നിച്ചഭിനയിച്ച സിനിമ. പുത്തൻ ഭാവത്തിലും, രൂപത്തിലും റിലീസിനൊരുങ്ങി സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത് ആടുതോമ എന്ന വേഷത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മോഹൻലാൽ. 27 വർഷം പൂർത്തിയാക്കുന്ന ചിത്രത്തിന് വീണ്ടും ഒരു റിലീസ് ഉണ്ടാകുമെന്ന് ഭദ്രൻ പറഞ്ഞിരുന്നു. അതിനു താഴെ വന്ന ആരാധകന്റെ കമന്റ് മറുപടിയുമായാണ് ഭദ്രൻ എത്തിയിരിക്കുന്നത്.

പശു ചത്തു മോരിലെ പുളിപ്പ് തീരുന്നില്ലല്ലോ  പുതിയൊരു സിനിമ സൃഷ്ടിച്ചു കൂടെ എന്ന കമന്റിന് മറുപടിയുമായാണ് ഭദ്രൻ എത്തിയത്. ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണെന്നും ഞാനറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടി എങ്കിൽ തെറ്റി. സ്ഫടികം സിനിമയെക്കുറിച്ച് വാചാലനാകാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ചിത്രത്തിന് പിഴവുകളും ഇല്ല എന്ന് ആരാധകർ പറയുമ്പോഴും ഞാൻ ഇന്നും കാണാതെപോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു

സ്ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥന കളും ഉണ്ടായിരുന്നു   പുതിയ തലമുറയ്ക്ക് ബിഗ് സ്ക്രീനിൽ കാണാൻ വേണ്ടിയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്, താനിതുവരെ ചിത്രം പൂർണമായും കണ്ടിട്ടില്ലെന്നും ഭദ്രൻ പറയുന്നുണ്ട്. ആളുകൾ മികച്ചതെന്നു പറയുമ്പോഴും ചിത്രത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതായി കണ്ടിട്ടുണ്ടെന്ന് ഭദ്രൻ തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.