രഞ്ജു രഞ്ജിമാറിന്റെ മഹാരി എന്ന ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി

മലയാളികൾക്ക് സുപരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രെഞ്ചു രഞ്ജിമാർ അഭിനയിച്ച ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി , നിദ്ര വാസുദേവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച മഹാരി എന്ന രഞ്ജു ഷോർട്ട് ഫിമിൽ ആണ് അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ ആണ് താരംഅവതരിപ്പിക്കുന്നത്.ട്രാൻസ്‌ജെൻഡേഴ്സ് സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് ഷോർട്ട് ഫിലിമിൽ എന്നാണ് ടീസറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് .

രാഹുൽ മേനോൻ പുൽപ്പള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അർജുൻ കെയും, അഭിനവ്കെയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് മുരുകൻ ആലുവയാണ്‌.  ഷോർട്ട് ഫിലിംന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ടീസറിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇസ്സർ മീഡിയ എന്റർടൈൻമെന്റ് എന്ന യു ട്യൂബ് ചാനലിലൂടെ ആണ് ചിത്രത്തിലെ ടീസർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ റിലീസ് നിർവഹിച്ചിരിക്കുന്നത്  സംവിധായകനായ ഒമർ ലുലു, തിരക്കഥാകൃത്തായ അശ്വിൻ പ്രകാശ്, മോഡലും നടനുമായ ഷിയാസ്, നടനായ ബൈജു എഴുപുന്ന, നിർമ്മാതാവായ എൻ എം ബാദുഷ തുടങ്ങിയവരാണ് തങ്ങളുടെ എഫ് ബി പേജിലൂടെ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടത്. ഞങ്ങൾ കട്ട വെയിറ്റിംഗ് ആണ്, ഇതു പൊളിക്കും എന്നുള്ള കമന്റുകൾ ആരാധകർ നൽകുന്നുണ്ട്.