മലയാളികളുടെ പ്രിയപ്പെട്ട ആങ്കറാണ് രഞ്ജിനി ഹരിദാസ്. അത്പോലെ തന്നെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് പേരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും തമ്മില്‍ ഒത്ത് കൂടുമ്പോള്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.
അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രഞ്ജിനി ഹരിദാസ് ഗോവയില്‍ നിന്ന് കൊണ്ട് വന്ന അടിപൊളി വസ്ത്രങ്ങളണിഞ്ഞ് സുപ്പര്‍ ഔട്ട് ലുക്കിലാണ് ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. കണ്ടാല്‍ അടിപൊളി ക്യാഷ്ലി ഡ്രസ്സുകളാണെന്ന് തോന്നുമെങ്കിലും ചുരുങ്ങിയ ബജറ്റിലാണ് ഇത്രയും ഡ്രസ്സുകള്‍ വാങ്ങിയതെന്നും വീഡിയോയില്‍ രഞ്ജിനി പറയുന്നുണ്ട്.
ഷോട്സ് മുതല്‍ പലവിധത്തിലുള്ള ഡ്രസ്സുകളണിഞ്ഞാണ് ഇരുവരും വീഡിയോയില്‍ വന്നിരിക്കുന്നത്. എന്നാല്‍ വീഡിയോ മുഴുവനും കാണാതെ അതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്. അവതാരിക എന്ന നിലയില്‍ നിരവധി ആരാധകരുള്ള രഞ്ജിനി ഹരിദാസിനും, ഗായികയായ രഞ്ജിനി ജോസിനും ഇഷ്ടം ഉള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ലഭിക്കുന്ന ഒരു തരത്തിലുള്ള വിമര്‍ശനങ്ങളോടും പ്രതികരിക്കേണ്ടതിന്റെ ആവശ്യം കൂടിയില്ല. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.