ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ ധരിക്കും, റിമ കല്ലിങ്കലിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

ടെലിവിഷൻ അവതാരകയായി ജനമനസ്സുകളിൽ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റെതായ ശക്തമായ നിലപാടുകൾ എന്നും വ്യക്തമാക്കുന്ന താരം കൂടിയാണ് രഞ്ജിനി. ഇപ്പോൾ നടി റിമ കല്ലിങ്കലിന് പിന്തുണയുമായെത്തിരിക്കുകയാണ്  രഞ്ജിനി പോസ്റ്റിൽ കുറിച്ചുള്ളതിങ്ങനെ. എന്ത് ധരിക്കണം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ ശ്രമിക്കുമ്പോൾ നമ്മൾ!!! എന്ന് കുറിപ്പോടുകൂടി മിനി സ്കേർട്ട് ധരിച്ചുകൊണ്ടുള്ള  ചിത്രങ്ങളാണ് രഞ്ജിനി ഹരിദാസ് “ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങൾ ചെയ്യുന്നു ” എന്ന ടാഗ് ലൈനോടു കൂടി  പങ്കുവെച്ചിട്ടിട്ടുള്ളത്.  മിനി സ്കർട്ട് ധരിച്ച് പൊതുപരിപാടിയിൽ പങ്കെടുത്ത റിമ കല്ലിങ്ങലിന് നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. റിമ കല്ലിങ്കലിനു പിന്തുണയുമായി വന്ന രഞ്ജിനിയുടെ വാക്കുകളാണിത്.

രാജ്യാന്തര  കൊച്ചി റീജയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നതിന് ഭാഗമായി എത്തിയതായിരുന്നു റിമാകല്ലിങ്കൽ ചടങ്ങിൽ മിനി സ്റ്റേകർട്ട് ധരിച്ചെത്തിയ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീകൾക്ക് മേലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നേരെ സംസാരിക്കാൻ വന്നിട്ട് ഇങ്ങനെയുള്ള ഡ്രസ്സ് ഇട്ടു വരാൻ നാണമില്ലേ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ നൽകിയതിയത്. രഞ്ജിനിയെ കൂടാതെ നിരവധി പേർ റിമക്ക് സപ്പോർട്ടുമായി എത്തിയിരുന്നു.