ഹാസ്യ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. താരത്തിന്റെ വളർത്തു മൃഗങ്ങളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാം. ഇപ്പോൾ താരം റെഡ് ഇഗ്വവാനയെ പരിചയപെടുത്തുന്ന റീലാണ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത്. ആമസോൺ കാടുകളിലാണ് ഇതിനെ കണ്ടുവരുന്നതെന്നും. ഇലകൾ മാത്രമാണ് ഇതിന്റെ ഭക്ഷണം എന്നും , ശബ്ദഉണ്ടാക്കാതെ എവിടെയെങ്കിലും ഇഗ്വാന ഇരിക്കുമെന്നും, കണ്ടാൽ അപകടകാരി ആണെന്ന് തോന്നുമെങ്കിലും ഒരു ഉപദ്രവവും ഉണ്ടാക്കി ഇല്ലെന്നും താരം പറയുന്നുണ്ട്. സഹ താരങ്ങൾക്കൊപ്പം ആണ് രമേഷ് പിഷാരടി റീൽ പങ്കുവെച്ചിരിക്കുന്നത്, ഇതുപോലെ ഗ്രീൻ ഇഗ്വാനയെ വീട്ടിൽ വളർത്തുന്നു ഉണ്ടെന്നും താരം പറയുന്നുണ്ട് .
ജയറാം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമായ പഞ്ചവർണ്ണ തത്ത രമേഷ് പിഷാരടി ആദ്യം സംവിധാനം ചെയ്ത ചിത്രമാണ്. ഇതിൽ നിരവധി വളർത്തുമൃഗങ്ങളെയും താരം കൊണ്ടുവരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിന് നൽകുന്ന ക്യാപ്ഷനെല്ലാം ഇരു കയ്യും ആരാധകർ സ്വീകരിക്കാറ്. മലയാളികളുടെ പ്രിയ താരം മമ്മൂട്ടി നായകനായെത്തുന്ന സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ രമേഷ് പിഷാരടിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കെ. മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ്. എൽ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.