മാനാട് എന്ന തമിഴ് ചിത്രത്തിന് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്

മാനാട് എന്ന തമിഴ് ചിത്രത്തിന് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്.
ചിലമ്പരേശൻ നായകനാകുന്ന മാനാട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രം ചിമ്പുവിനെ രണ്ടാം തിരിച്ചുവരവ് എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകനായ വെങ്കട് പ്രഭുവിനെയും, സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ചിമ്പുവിനെയും, എസ് ജെ സൂര്യയെയും നേരിട്ട് ഫോണിൽ വിളിച്ചാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചിരിക്കുന്നത് ഈ വിവരം എസ്. ജെ സൂര്യയും, വെങ്കടും ഈ സന്തോഷം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

എന്റെ അഭിനയത്തിന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ഇന്ന് എനിക്ക് ലഭിച്ചു ഈ സന്തോഷം ആരാധകരുമായി പങ്കിടുന്നു എന്നാണ് എസ് ജെ സൂര്യ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് .
ചിലമ്പരേശനെ നായകനാക്കി ആദ്യമായി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയിരുന്നത്.

സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ ചിമ്പു അബ്ദുൽ ഖാലിഖ് എന്ന കഥാപാത്രമായും എസ് ജെ സൂര്യ അവതരിപ്പിക്കുന്ന ഡിസിപി ധനുഷ്കോടി എന്ന കഥാപാത്രവും തമ്മിലുള്ള മത്സരമാണ് ചിത്രത്തിലെ ഹൈലൈറ്റ്.