ആനന്ദാശ്രുക്കൾ, നടന വിസ്മയം തീർത്ത് രചന നാരായണൻകുട്ടി

ഗുരുവായൂരിൽ നടന വിസ്മയം തീർത്ത് രചന നാരായണൻകുട്ടി, മലയാള സിനിമാ ലോകത്തിന് ഏറെ സുപരിചിതയായ താരമാണ് രചന നാരായണൻ കുട്ടി. ഗുരുവായൂരിൽ അവതരിപ്പിച്ച കുച്ചിപ്പുടി കണ്ട് കണ്ണ് നിറഞ്ഞ
വിദ്യാർത്ഥിയോടപ്പം നിൽക്കുന്ന രചനയുടെ ചിത്രം ആണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.

മറ്റുള്ളവരുടെ കണ്ണുകളിൽ കണ്ണുനീർ കാണാൻ ഞാൻ അക്ഷരാർത്ഥത്തിൽ ഇഷ്ടപ്പെടുന്നില്ല, എന്നാൽ “സന്തോഷത്തിന്റെ കണ്ണുനീർ” വരുമ്പോൾ …. അതെ, അത് സംഭവിക്കാൻ കാരണമായതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്തിടെ നടന്ന കൂച്ചിപ്പൂടി കച്ചേരി കണ്ടതിന് ശേഷം എന്റെ വിദ്യാർത്ഥി സഞ്ജലി സലിന്റെ പ്രതികരണം ഇതായിരുന്നു. ഒരു കലാകാരിയായതിൽ അഭിമാനിക്കുന്നു, ഒരു നർത്തകി ആയതിൽ അഭിമാനിക്കുന്നു എന്ന കുറിപ്പോട് കൂടിയാണ് താരം ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവെച്ചത്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് രചന നാരായണൻകുട്ടി. മറിമായത്തിലൂടെ പ്രേഷക ഹൃദയം കീഴടക്കാൻ താരത്തിനായി. പിന്നീട് ജയറാം നായകനായ ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തിയത്. അഭിനയത്തിനു പുറമേ കലാരംഗത്ത് തന്നെ വ്യക്തിമുദ്രപതിപ്പിച്ച താരം കൂടിയാണ് രചന. കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ തുടങ്ങിയ മേഖലകളിൽ തിളങ്ങാൻ താരത്തിനായി.

നാട്യശാസ്ത്രം തന്നെയാണ് കുച്ചിപ്പുടിക്ക് പ്രമാണഗ്രന്ഥം. ജതികൾ, അടവുകൾ എന്നിവയിൽ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും തമ്മിൽ പ്രകടമായ ചില സാദൃശ്യങ്ങൾ ഉണ്ട്. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിന്റെയും യക്ഷഗാനത്തിന്റെയും സ്വാധീനത ഈ നൃത്തനാടകങ്ങളിൽ കാണാവുന്നതാണ്.