വൈറലായി പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കള്ളു കുടിയന്റെ വീഡിയോ

പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കള്ളു കുടിയന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രശ്മിക മന്ദാന ഡാൻസ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പമാണ് കള്ളുകുടിയൻ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കു വെച്ചിട്ടുള്ളത്. രശ്മിക ഡാൻസ് ചെയ്യുന്ന അതേ സ്റ്റെപ്പുകൾ ആണ് അയാളും ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോ കമന്റുകൾ നൽകിയിരിക്കുന്നത്. ബോക്സ് ഓഫീസുകളിൽ കയ്യടക്കി മുന്നേറിയ ചിത്രത്തിലെ സാമി എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.

ഈ പാട്ടിന്റെ നിരവധി റീലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് ആമസോൺ പ്രൈം വീഡിയോയിലൂടെ ഈയടുത്ത് എത്തിയിരുന്നു . 300 കോടി അധികം രൂപ കയ്യടക്കി കൊണ്ടാണ് ബോക്സ് ഓഫീസുകൾ കീഴടക്കി ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലുഅർജുൻ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലുഅർജുൻ ചിത്രത്തിലെത്തുന്നത് വില്ലൻ വേഷത്തിലെത്തുന്നത് നമ്മുടെ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഫഹദ് ഫാസിന്റെ അഭിനയത്തെക്കുറിച്ചും വളരെയധികം മികച്ച കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അല്ലു അർജുനെ സൂപ്പർസ്റ്റാർ ആക്കിയ ആര്യ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്തത്. ചിത്രത്തിൽ രശ്മിക മന്ദാന യാണ് നായികയായെത്തുന്നത്.