ബോക്സ്‌ ഓഫീസ് പിടിച്ചടക്കി അല്ലു ചിത്രം പുഷ്പ

രണ്ടുദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 116കോടി. പുഷ്പ സിനിമയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലുഅർജുൻ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലുഅർജുൻ ചിത്രത്തിലെത്തുന്നത് വില്ലൻ വേഷത്തിലെത്തുന്നത് നമ്മുടെ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഫഹദ് ഫാസിന്റെ അഭിനയത്തെക്കുറിച്ചും വളരെയധികം മികച്ച കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അല്ലു അർജുനെ സൂപ്പർസ്റ്റാർ ആക്കിയ ആര്യ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്തത്. ചിത്രത്തിൽ രശ്മിക മന്ദാന യാണ് നായികയായെത്തുന്നത്.

ആന്ധ്ര തെലുങ്കാന എന്നിവിടങ്ങളിൽനിന്നും ആദ്യദിനം 30 കോടി കളക്ഷൻ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.  തെലുങ്കിലും പുറമേ കന്നഡ തമിഴ് ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു എന്നാൽ മലയാളത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ കൊണ്ട് വൈകിയാണ് പ്രദർശിപ്പിച്ചത്. തമിഴ്നാട്ടിൽ ഏകദേശം 3.75കോടിയും ഹിന്ദി  പതിപ്പിന് 3 കോടിയും ആധുനിക ലഭിച്ച എന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും മികച്ച അഭിപ്രായത്തോട് കൂടിയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം ഇപ്പോഴും തുടർന്നത്. അല്ലു വിന്റെ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്,ഈ ചിത്രത്തിനും കേരളത്തിൽ നിന്നു മികച്ച പ്രതികരണം ആണു ലഭിക്കുന്നത്.