പുഷ്പയിലെ സാമി എന്ന ഗാനത്തിന് ചുവടു വെച്ച് മലയാളത്തിലെ പ്രിയ നടി അനുശ്രീ

പുഷ്പയിലെ സാമി എന്ന ഗാനത്തിന് ചുവടു വെച്ച് മലയാളത്തിലെ പ്രിയ നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലെ സാമി എന്ന ഗാനത്തിന്റെ റീലുമായാണ് അനുശ്രീ എത്തിയത്. ട്രെൻഡിനോപ്പം എന്ന തലക്കെട്ടോടു കൂടിയാണ്‌, ഡാൻസ് ചെയ്യുന്നത് പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയിൽ മുല്ല പൂവും വെച്ച് അതീവ സുന്ദരിയായാണ് താരം റീൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രാത്തോടുകൂടെ പ്രദർശനം തുടരുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാന ആണ് ഈ പാട്ടിന് സിനിമയിൽ ചുവട് വെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോസ് കമന്റുകൾ നൽകിയിട്ടുള്ളത്. ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. ഇതിനുമുൻപും നിരവധി സ്റ്റൈലിഷ് ഫോട്ടോയിലൂടെയും താരം സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. സാരി വളരെയധികം ഇഷ്ടപ്പെടുന്ന അനുശ്രീ സാരിയുടുത്ത കിടിലൻ ഫോട്ടോകൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളിലൂടെ താരം നമ്മുടെ മനസ്സ്‌ കീഴ്പ്പെടുത്തിയിട്ടുണ്ട്. കേശു ഈ വീടിന്റെ നാഥൻ, താര, ട്വീൽത്ത് മാൻ തുടങ്ങിയവയാണ് അനുശ്രീയുടേതായി റീലീസിന് കാത്തിരിക്കുന്നത്.