400 കോടി രൂപ നിരസിച്ച പുഷ്പ 2 വിന്റെ നിർമാതാക്കൾ..

അല്ലുഅർജുൻ ചിത്രമായ പുഷ്പയുടെ രണ്ടാംഭാഗത്തിന് ലഭിച്ച റെക്കോർഡ് ഓഫർ നിരസിച്ച് അണിയറ പ്രവർത്തകർ. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി നിർമാതാക്കളെ  ഒരു വലിയ നിർമ്മാണക്കമ്പനി സമീപിക്കുകയും 400 കോടിയുടെ രൂപ ഓഫർ നൽകുകയും ചെയ്തു എന്നാൽ ഇത് നിർമ്മാതാക്കൾ ഈ ഓഫർ നിരസിക്കുകയാണ് ചെയ്തത് .

അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഈയടുത്താണ് റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ചിത്രം റിലീസ് ചെയ്തത്. അല്ലുഅർജുന്റെ പുഷ്പരാജ് എന്ന കഥാപാത്രം ആഗോളതലത്തിൽ വരെ ട്രെൻഡിങ് ആയി മാറി. 250 കോടിയാണ് ചിത്രത്തിന്റെ ആദ്യ ബഡ്ജറ്റ്,

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലുഅർജുൻ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലുഅർജുൻ ചിത്രത്തിലെത്തുന്നത് വില്ലൻ വേഷത്തിലെത്തുന്നത് നമ്മുടെ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഫഹദ് ഫാസിന്റെ അഭിനയത്തെക്കുറിച്ചും വളരെയധികം മികച്ച കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അല്ലു അർജുനെ സൂപ്പർസ്റ്റാർ ആക്കിയ ആര്യ സംവിധാനം ചെയ്ത സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്തത്. ചിത്രത്തിൽ രശ്മിക മന്ദാന യാണ് നായികയായെത്തുന്നത്. ചിത്രത്തിലെ സോങ്ങുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.