പുനീത് കുമാറിനോടുള്ള ആദരസൂചകമായി കന്നഡ സിനിമാലോകം. വളരെ അപ്രതീക്ഷിതമായാണ് 2021 ഒക്ടോബർ 29ന് സിനിമാ പ്രേമികളെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രിയ താരം പുനീത് കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്, 46 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ആദര സൂചകമായി അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം റിലീസ് ചെയ്യാനായി മറ്റു മുഴുവൻ ചിത്രങ്ങളുടെ റിലീസുകൾ മാറ്റിവെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. ആരാധകർ അപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന കർണാടക സ്വദേശിയായ പുനീത് രാജ് കുമാർ ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾ കൊണ്ട് എല്ലാവർക്കും ഒരു കുടുംബാംഗത്തെ പോലെ ആയിരുന്നു. അതുകൊണ്ടുതന്നെ കന്നഡ സിനിമാ ലോകം മുഴുവൻ ചേർന്ന് ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ജെയിംസ് മാർച്ച് 17 നാണ് റിലീസ് ചെയ്യുന്നത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരാഴ്ചത്തേക്ക് പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ല എന്നു ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർതാരമായ ശിവരാജ് കുമാർ ആണ്. ഇതിഹാസ താരമായ രാജ്കുമാറിന്റെ മക്കളാണ് ഇരുവരും.
രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ മാർച്ച് 18 നിന്ന് മാർച്ച് 25 ലേക്ക് റിലീസ് മാറ്റിയത് അതുകൊണ്ടാണ് അതുകൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്ഷൻ ചിത്രമായി ഒരുക്കുന്ന ജെയിംസിൽ പ്രിയ ആനന്ദ്,മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. പുനീതിന്റെ സഹോദരന്മാരായ രാഘവേന്ദ്ര രാജ്കുമാറും, ശിവരാജ് കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.