റോഡിൽ വെച്ച് എഴുതുന്ന പൃഥ്വിരാജ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

റോഡിൽ വെച്ച് എഴുതുന്ന പൃഥ്വിരാജ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

” നടുറോഡിൽ വെച്ച് എഴുതാൻ പ്രചോദനം ലഭിക്കുമ്പോൾ നിങ്ങൾ വണ്ടി നിർത്തും എഴുതും, ബ്രോ ഡാഡി ദിനങ്ങൾ” എന്നെ ക്യാപ്ഷനോടുകൂടി   നടുറോഡിൽ വെച്ച് വണ്ടിനിർത്തി  പൃഥ്വിരാജ് എഴുതുന്ന ചിത്രമാണ്   ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജും വരുന്നുണ്ട്, മോഹൻലാലിന്റെ മകനായാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്.

ചിത്രം ഒ ടി ടി യിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. അതിന്റെ കാരണങ്ങളും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.മീന കനിഹ, കല്യാണി പ്രിയദർശൻ ലാലുഅലക്സ്,ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്, ശ്രീജിത്ത്‌ ബിബിൻ തിരകഥ നിർവഹിച്ച ചിത്രം ഒരു ഫാമിലി ഡ്രാമയാണ്.

ലൂസിഫറിനു ശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങാനുള്ള ചിത്രത്തിനുവേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്, ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു ലൂസിഫർ.  വീണ്ടുമൊരു ബ്ലോക്ക്‌ ബസ്റ്റർ ചിത്രത്തിനുവേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ലൂസിഫറിനെ രണ്ടാംഭാഗമായ എമ്പുരാൻ ഉടനെ ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് മുരളി ഗോപിയാണ്